ഇന്ത്യ – വെസ്റ്റ് ഇൻഡീസ് രണ്ടാം ടി-20 ഇന്ന്

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടി-20 മത്സരം ഇന്ന്. ഗയാനയിലെ പ്രോവിഡൻസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം. ആദ്യ കളി പരാജയപ്പെട്ടതോടെ ഇന്നത്തെ കളി ഇന്ത്യക്ക് നിർണായകമാണ്. കളി വിജയിച്ച് പരമ്പരയിൽ ആധിപത്യം ഉറപ്പിക്കുകയാണ് വെസ്റ്റ് ഇൻഡീസിൻ്റെ ലക്ഷ്യം.
ബാറ്റിംഗ് നിരയുടെ മോശം പ്രകടനമാണ് ആദ്യ കളിയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ബാറ്റിംഗ് ഓർഡറിലും ആരാധകർക്ക് അമർഷമുണ്ട്. മൂന്ന്, നാല് നമ്പറുകളിൽ സ്ഥിരമായി കളിച്ചുകൊണ്ടിരുന്ന സഞ്ജു കഴിഞ്ഞ കളി ക്രീസിലെത്തിയത് ആറാം നമ്പരിൽ ഹാർദിക് പാണ്ഡ്യക്കും താഴെ. സഞ്ജുവിനെ ബാറ്റിംഗ് നിരയിൽ നേരത്തെ ഇറക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, ഇതിന് മാനേജ്മെൻ്റ് ചെവികൊടുക്കാനിടയില്ല. കഴിഞ്ഞ കളിയിലെ അതേ ടീമാവും ഇന്നും കളിക്കുക.
Read Also: ‘സഞ്ജുവിന്റെ അഗ്രസീവ് പ്ലേ അതിഗംഭീരം’: മലയാളി താരത്തെ പ്രശംസിച്ച് ഗ്ലെൻ മഗ്രാത്ത്
ആദ്യ ടി-20യിൽ 4 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. അരങ്ങേറ്റക്കാരൻ തിലക് വർമ (22 പന്തിൽ 39) ഒഴികെ മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല. സൂര്യകുമാർ യാദവ് (21), ഹാർദിക് പാണ്ഡ്യ (19), സഞ്ജു സാംസൺ (12) എന്നിവർക്കൊക്കെ തുടക്കം ലഭിച്ചെങ്കിലും സ്ട്രൈക്ക് റേറ്റ് 100 നു മുകളിൽ പോയില്ല. 4 ഓവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ജേസൻ ഹോൾഡർ വിൻഡീസ് ബൗളർമാരിൽ വേറിട്ടുനിന്നു. വിൻഡീസ് ബാറ്റിംഗിൽ ക്യാപ്റ്റൻ റോവ്മൻ പവൽ (32 പന്തിൽ 48), നിക്കോളാസ് പൂരാൻ (34 പന്തിൽ 41) ബ്രാൻഡൻ കിംഗ് (19 പന്തിൽ 28) എന്നിവരാണ് തിളങ്ങിയത്.
Story Highlights: india west indies 2nd t20 today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here