യോഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തി പരാമര്‍ശം; വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ വാട്സ്ആപ്പ് ഗ്രൂപ്പ് അംഗം നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍. പരാമര്‍ശം സമൂഹമാധ്യമം വഴി പ്രചരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഷഹാബുദ്ദീന്‍ അന്‍സാരിയാണ് പിടിയിലായത്. ട്വിറ്റര്‍ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മുസ്ലിം അന്‍സാരി എന്നയാളാണ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ യോഗിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയത്. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പരാമര്‍ശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ബദോഹി നഗര പാലിക പരിഷത്തിലെ അംഗങ്ങളും സാധാരണക്കാരും അംഗങ്ങളായുള്ള നഗര പാലിക പരിഷത്ത് ബദോഹി എന്ന ഗ്രൂപ്പിലാണ് അപകീര്‍ത്തി പരമാര്‍ശം നടത്തിയത്. സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതായിരുന്നു ഗ്രൂപ്പിന്റെ ഉദ്ദേശമെന്ന് ഗ്രൂപ്പ് അഡ്മിന്‍ പറയുന്നു. സംഭവത്തില്‍ ഐടി നിയമപ്രകാരവും ക്രിമിനല്‍ നിയമപ്രകാരവും കേസ് എടുത്തു.
Story Highlights: Last Date To Exchange rs 2,000 Note Is September 30