ഡൽഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയിലും പാസായി; പ്രതിപക്ഷത്തെ നേരിട്ട് അമിത് ഷാ

ഡൽഹി ഭരണ നിയന്ത്രണ ബിൽ രാജ്യസഭയിലും പാസായി. 131 അംഗങ്ങളാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. എതിർത്ത് വോട്ട് ചെയ്തത് 102 പേരും. ബില്ലിനെ എതിർത്ത പ്രതിപക്ഷ പാർട്ടികൾക്കും എഎപിക്കുമെതിരെ കടുത്ത വിമർശനമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നയിച്ചത്. അമിത് ഷാ തന്നെയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.
സുപ്രീംകോടതിയുടെ ഉത്തരവിനെ ലംഘിക്കുന്നതല്ല ഡൽഹി ബില്ലെന്ന് അമിത് ഷാ പറഞ്ഞു. ഡൽഹിയുടെ വികസനത്തിന് സഹായകരമാകുന്ന നിലയിൽ അഴിമതിയില്ലാത്ത പ്രദേശമായി മാറ്റുന്നതാണ് ബില്ല്. അഴിമതിക്കെതിരായ സമരത്തിലൂടെ അധികാരത്തിൽ വന്ന പാർട്ടിയാണ് എഎപി. വിജിലൻസ് ഫയലുകള്‍ മറയ്ക്കാൻ ഡൽഹി സർക്കാർ ശ്രമിച്ചു. ഡൽഹിയുടെ അധികാരം കേന്ദ്രത്തിലേക്ക് കൈമാറ്റം ചെയ്യുന്നതല്ല ബില്ല്. ഡൽഹിയിൽ നിയമ നിർമ്മാണത്തിന് പാർലമെന്റിന് അധികാരമുണ്ട്. അധികാരത്തിനായി ഡൽഹി മുഖ്യമന്ത്രിമാർ ഒരു കാലത്തും കേന്ദ്രത്തോട് പോരാടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ബില്ലിൽ ചർച്ച നടക്കുന്നതിനിടെ പ്രസംഗിക്കാൻ എഴുന്നേറ്റ ബിജെപി എംപിയും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ രഞ്ജൻ ഗൊഗോയിക്കെതിരെ വിമർശനം ഉന്നയിച്ച് ജയ ബച്ചനടക്കം നാല് വനിതാ എംപിമാർ ഇറങ്ങിപ്പോയി. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും അംഗങ്ങൾ ബില്ലിനെ എതിർത്തും അനുകൂലിച്ചും വാദങ്ങളുയർത്തി.
Story Highlights: Parliament passes Delhi services bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here