Advertisement

സിദ്ധിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും

August 8, 2023
Google News 2 minutes Read
Director Siddique's health condition critical

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ സിദ്ധിഖിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ അമൃതാ ആശുപത്രിയിലാണ് അദ്ദേഹം തീവ്ര പരിചരണത്തില്‍ കഴിയുന്നത്. (Director Siddique health condition critical)

കരള്‍ രോഗത്തെ തുടര്‍ന്ന് നാളുകളായി അദ്ദേഹം അമൃതാ ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്. ഇതിനിടെ അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചത് രോഗാവസ്ഥ കൂടുതല്‍ ഗുരുതരമാക്കി. ഇന്നലെ ഹൃദയാഘാതം കൂടി വന്നതോടെ നില വഷളാകുകയായിരുന്നു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

നിലവില്‍ എഗ്മോ സഹായത്തോടെയാണ് അമൃതാ ആശുപപത്രിയില്‍ അദ്ദേഹമുള്ളത്. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സിദ്ധിഖിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തും. അതിന് ശേഷം ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നാണ് വിവരം.

Story Highlights: Director Siddique’s health condition critical

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here