Advertisement

‘ആ നോവല്‍ സിദ്ദിഖ് സിനിമയാക്കാന്‍ തയ്യാറെടുത്തിരുന്നു; ഞങ്ങളൊരുമിച്ചിരുന്ന് തിരക്കക്കഥയെഴുതി’; സിദ്ദിഖിന്റെ ബാക്കിവച്ചുപോയ സ്വപ്നത്തെ കുറിച്ച്…

August 9, 2023
Google News 2 minutes Read
Siddique's dream to take a movie in international genre

വിവിധ ഭാഷകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സിനിമ എടുക്കുകയെന്ന സ്വപ്‌നം ബാക്കിവച്ചാണ് പ്രിയ സംവിധായകന്‍ സിദ്ദിഖ് ചലച്ചിത്ര ലോകത്ത് നിന്നും വിടപറഞ്ഞത്. പ്രവാസി എഴുത്തുകാരനായ അസി എഴുതിയ ‘ക്യാംപ് ക്രോപ്പറിന്റെ ഇടനാഴികള്‍’ എന്ന നോവല്‍ സിനിമയാക്കാന്‍ തയ്യാറെടുക്കുകയായിരുന്നു സിദ്ദിഖ്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകളും പൂര്‍ത്തിയായിരുന്നു.

അസിക്കൊപ്പമായിരുന്നു സിദ്ദിഖ് തിരക്കഥ എഴുതിയത്. സിദ്ദിഖിനൊപ്പമുള്ള നാളുകളെ കുറിച്ചും തിരക്കഥ എഴുത്തിനെ കുറിച്ചും അസിയുടെ വാക്കുകള്‍:

അബുദാബിയിലേക്ക് പോകുന്ന യാത്രയ്ക്കിടെയാണ് രണ്ട് മണിക്കൂര്‍ കൊണ്ട് സിദ്ദിഖ് ഈ നോവല്‍ വായിച്ചുതീര്‍ത്തത്. പിന്നാലെ എന്നെ വിളിച്ചു. ഹിന്ദിയില്‍ സിനിമ ചെയ്യാനായിരുന്നു പ്ലാന്‍. 2021 നവംബറില്‍ സാറിനൊപ്പം തിരക്കഥ എഴുതിത്തുടങ്ങി. നാലര മാസം സാറിനൊപ്പമുണ്ടയിരുന്നു ഞാന്‍. അദ്ദേഹം, ലാല്‍ സാര്‍ അല്ലാതെ മറ്റൊരാള്‍ക്കൊപ്പം തിരക്കഥ എഴുതുന്നത് ആദ്യമായിരുന്നു. ഹിന്ദിയില്‍ ചിത്രമൊരുക്കാനായിരുന്നു ആദ്യ തീരുമാനം. അബുദാബിയില്‍ ആയിരുന്നു ഷൂട്ടിങ് നിശ്ചയിച്ചത്. പിന്നീട് അറബിയിലും ഇംഗ്ലീഷിലുമൊക്ക എടുക്കുന്ന ഒരു ത്രീ സീസണ്‍ വെബ് സീരീസാക്കി അതിനെ മാറ്റി. യുകെ ബേസ്ഡ് ആയ ഹൊബോ പിക്‌ചേഴ്‌സും സിദ്ദിഖ് സാറിന്റെ മലബാര്‍ പിക്‌ചേഴ്‌സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയും ഒരുമിച്ചായിരുന്നു അത് ചെയ്തത്.

മറ്റ് ഭാഷകളിലേക്ക് പോകുന്നതില്‍ സാര്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നു. വളരെ ആത്മവിശ്വാസവും ഉണ്ടായിരുന്നു. ഒന്നേമുക്കാല്‍ വര്‍ഷത്തോളം സാര്‍ ഈ പ്രൊജക്ടിന് വേണ്ടി ഹോം വര്‍ക്ക് ചെയ്തു. അദ്ദേഹമില്ലാതെ അത് ചെയ്യുകയെന്നാല്‍ എന്താകുമെന്നറിയില്ല. മലബാര്‍ പിക്‌ചേഴ്‌സ് പ്രൊഡക്ഷന്‍ കമ്പനി ഉള്ളതുകൊണ്ട് തന്നെ സിദ്ദിഖ് സാറിന്റെ തന്നെ പ്രൊജക്ട് എന്ന നിലയിലാകും ഇത് പുറത്തിറങ്ങുക’.. അസി പറയുന്നു..

Story Highlights: Siddique’s dream to take a movie in international genre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here