‘ബോഡിഗാർഡ്’ കഥ കേട്ട വിജയ്ക്കും സൽമാൻ ഖാനും ചിത്രത്തിൽ നിന്നും പിന്മാറാൻ ലഭിച്ചത് നിരവധി കോളുകൾ….അന്ന് സിദ്ദിക്ക് പറഞ്ഞു..; പക്ഷെ മൂന്ന് ഭാഷകളിലും സൂപ്പർ ഹിറ്റ്
ദിലീപ്-നയൻതാര ജോഡി അഭിനയിച്ച മലയാളം ബോഡിഗാർഡ് വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുപ്പെട്ട സിനിമയാണ് സംവിധായകൻ സിദ്ദിഖ് ഒരുക്കിയ മലയാള ചിത്രം ബോഡിഗാർഡ്. സിദ്ദിഖ് തന്നെ തമിഴ്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോൾ മലയാളത്തിലേക്കാളും വലിയ ഹിറ്റായി ഈ സിനിമ മാറി. തമിഴിൽ വിജയ്, അസിൻ എന്നിവരായിരുന്നു സിനിമയിലെ നായികാ നായകൻമാർ. ഹിന്ദിയിൽ കരീന കപൂറും സൽമാൻ ഖാനും.(Body Guard Movie in memory of Siddique)
വിജയ് ഈ സിനിമയിൽ നിന്ന് പിൻമാറാൻ വേണ്ടി നടന് കേരളത്തിൽ നിന്നും നിരന്തരം ഫോൺകോളുകൾ വന്നിരുന്നെന്നും സിദ്ദിഖ് വെളിപ്പെടുത്തി. അന്ന് കഥ കേട്ട് ഇഷ്ടപ്പെട്ടാണ് വിജയും സൽമാനും ബോഡിഗാർഡിൽ നായകരാവാൻ തയ്യാറായതെന്ന് സിദ്ദിഖ് പറഞ്ഞു. മലയാളത്തിൽ ബോഡിഗാർഡ് ചെയ്യുന്നതിനിടെ തന്നെ വിജയ് കഥ കേട്ടിരുന്നു. അന്ന് തന്നെ തമിഴിലും ചെയ്യാമെന്ന് പറഞ്ഞതാണ്. എന്നാൽ പിന്നീട് ചില കാരണങ്ങളാൽ മലയാളത്തിൽ സിനിമ ചെയ്ത ശേഷമാണ് തമിഴിൽ കാവലൻ എന്ന പേരിൽ സിനിമ ഒരുങ്ങിയത്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
‘വിജയ്ക്ക് നിരന്തരമായി കേരളത്തിൽ നിന്ന് കോൾ പോയി. ഈ സിനിമ കൊള്ളില്ല വിജയ് അഭിനയിക്കരുത്, ഇത് ഓടിയിട്ടില്ല പൊട്ടിയ പടമാണ് എന്ന്’ ‘സർ എത്ര ആളുകളാണ് വിളിക്കുന്നതെന്ന് വിജയ് എന്നെ വിളിച്ചു പറഞ്ഞു. പൊട്ടിപ്പോയ പടമാണ്, ഈ സിനിമ അഭിനയിക്കേണ്ട എന്ന്, എന്താണ് സർ ഇങ്ങനെ ഞാൻ കണ്ട പടമല്ലെ എന്ന് വിജയ് ചോദിച്ചു. വിജയുടെ പടങ്ങൾ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന ഷിബുവിനെ നടൻ വിളിച്ച് ചോദിച്ചു’
‘ഷിബു പറഞ്ഞു ഇത് ഗംഭീര ഹിറ്റാണ്, സിനിമ വിജയ് അഭിനയിക്കാതിരിക്കാൻ വേണ്ടി വെറുതെ ആളുകൾ പറഞ്ഞുണ്ടാക്കുന്നതാണെന്ന്. തൊട്ടു മുമ്പിലത്തെ ജോഡി നയൻതാരയും വിജയും ആയത് കൊണ്ട് വിജയ് പറഞ്ഞു അടുത്തത് അസിൻ മതിയെന്ന്. അങ്ങനെയാണ് അസിൻ ആ സിനിമയിൽ വരുന്നത്.
സൽമാൻ ഖാന് സബ്ടൈറ്റിൽ ചെയ്ത് മലയാളം ബോഡിഗാർഡ് അയച്ച് കൊടുക്കുകയായിരുന്നെന്നും സിനിമ കണ്ട് പകുതിയായപ്പോൾ തന്നെ നടന് സിനിമ ഇഷ്ടമായെന്നും സിദ്ദിഖ് പറഞ്ഞു. തമിഴിൽ റിലീസ് ചെയ്യുന്നതിന് മുമ്പേ തന്നെ ഹിന്ദിയിൽ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയിരുന്നു.
തിരക്കഥയിലെ മികവ് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും ബോഡിഗാർഡിനെതിരെ വിമർശനവും റിലീസ് ചെയ്ത സമയത്ത് ഉയർന്നിരുന്നു. സിദ്ദിഖിന്റെ കോമഡി സിനിമയിൽ വലിയ തോതിൽ കാണാനില്ലെന്നായിരുന്നു വിമർശനം. എന്നാൽ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. പതിവ് രീതിയിലുള്ള സിനിമ പക്ഷെ ക്ലെെമാക്സിൽ അടിമുടി മാറുന്നതാണ് ബോഡിഗാർഡിൽ പ്രേക്ഷകർ കണ്ടത്.
ഇത്തരത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സിദ്ദിഖ് വിടപറയുമ്പോൾ സിനിമ ലോകത്തിന് നികത്താനാകാത്ത വിടവാണ് സംഭവിച്ചത്. ഇന്നലെ കൊച്ചിയില്‍ അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. രാവിലെ സിദ്ദിഖിന്‍റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
രാവിലെ ഒന്‍പത് മണി മുതല്‍ പന്ത്രണ്ട് മണിവരെയാണ് കൊച്ചി പൗരവലിക്കും, സിനിമ രംഗത്തുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഉണ്ടാകും. തുടര്‍ന്ന് മൃതദേഹം അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക.
Story Highlights: Body Guard Movie in memory of Siddique
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here