Advertisement

‘സഹകരണമേഖല ശാസ്ത്രസാങ്കേതിക വിദ്യായുഗത്തിൽ’: വിദഗ്ധ സെമിനാർ ചൊവ്വാഴ്ച

August 10, 2023
Google News 2 minutes Read
'Cooperative Sector in the Science and Technology Era'_ Expert Seminar Tuesday

ശാസ്ത്രസാങ്കേതികവിദ്യാരംഗങ്ങളിലെ മുന്നേറ്റങ്ങൾക്കും വിജ്ഞാനസ്വാതന്ത്ര്യത്തിനും അനുസരിച്ച് സഹകരണമേഖലയുടെ ഭാവി എങ്ങനെയൊക്കെ രൂപപ്പെടുത്തണം എന്നതിനെപ്പറ്റി ആലോചിക്കാൻ സാങ്കേതികവിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ തേടാൻ സെമിനാർ. കേരളസർക്കാരിൻ്റെ വിവിധ വകുപ്പുകളും ശാസ്ത്രസാങ്കേതികവിദ്യാരംഗത്തെ സർക്കാർസ്ഥാപനങ്ങളും വിജ്ഞാനസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന സർക്കാരിതരസംഘടനകളും ചേർന്ന് ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്തു നടത്തുന്ന ‘ഫ്രീഡം ഫെസ്റ്റ് 2023’ൻ്റെ ഭാഗമായാണു സെമിനാർ. ടാഗോർ തീയറ്ററിലെ മൂന്നാം വേദിയിൽ ഓഗസ്റ്റ് 15-നു രാവിലെ 10 മുതലാണു പരിപാടി.

ഇന്നത്തെ ശാസ്ത്രസാങ്കേതികവിപ്ലവവും സഹകരണരംഗവും എന്നതാണ് കേന്ദ്രവിഷയം. അതിനു കീഴിൽ മനുഷ്യകേന്ദ്രിതപരിവർത്തനത്തിലെ സഹകരണനയങ്ങൾ, നവസമ്പദ്ഘടനയിൽ സഹകരണരംഗം, കേരളത്തിലെ സഹകരണമേഖലയുടെ വൈവിദ്ധ്യവത്ക്കരണഭാവി, പ്ലാറ്റ്ഫോം സംഘങ്ങളും നോളജ് മിഷനും, മനുഷ്യകേന്ദ്രിതഅതിജീവനക്ഷമ-സുസ്ഥിര സമ്പദ്ഘടനയിൽ സഹകരണരംഗം, ഇൻഡ്യൻ സഹകരണമേഖലയിലെ യുവ-സാങ്കേതികവിദ്യാപങ്കാളിത്തം, സംഘങ്ങളെ അംഗകേന്ദ്രിതം ആക്കാനുള്ള തന്ത്രങ്ങൾ, സാങ്കേതികവിദ്യായുഗത്തിലെ അവസരങ്ങളും വെല്ലുവിളികളും, നിർമ്മാണമേഖലയിലെ സാങ്കേതികവിദ്യാമുന്നേറ്റവും തൊഴിലാളികളുടെയും സംഘങ്ങളുടെയും അവസരങ്ങളും, സഹകരണമേഖലയിലെ ബദൽ ബിസിനസ് സാദ്ധ്യതകൾ തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്.

Story Highlights: ‘Cooperative Sector in the Science and Technology Era’: Expert Seminar Tuesday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here