രജനികാന്തിന്റെ “ജയിലർ” കാണാൻ ജാപ്പനീസ് ദമ്പതികൾ ചെന്നൈയിലേക്ക്

നിരവധി ആരാധകരുള്ള താരമാണ് രജനികാന്ത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസായ ‘ജയിലറി’ന് കിട്ടുന്ന സ്വീകാര്യതയും ഇതുതന്നെയാണ് വ്യക്തമാക്കുന്നത്. ഏറെ കൊട്ടിക്കലാശത്തിനും ആവേശത്തിനും ഇടയിൽ ആഗസ്റ്റ് 10 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തു. പടക്കം പൊട്ടിച്ചും സൂപ്പർ താരത്തിന്റെ പോസ്റ്ററിൽ പൂമാലകൾ വച്ചും ആരാധകർ ചിത്രത്തെ വരവേറ്റു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് മറ്റൊരു വാർത്തയാണ്. രജനികാന്തിന്റെ ജയിലർ കാണാൻ ചെന്നൈയിലേക്ക് എത്തിയ ജാപ്പനീസ് ദമ്പതികൾ ആണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. (Japanese couple travel to Chennai to watch Rajinikanth’s Jailer)
രജനികാന്തിന്റെ ‘ജയിലർ’ തിയറ്ററുകളിൽ പോസിറ്റീവ് റിവ്യൂകളോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതിനിടയിലാണ് സിനിമ കാണാൻ ഒസാക്കയിൽ നിന്ന് ചെന്നൈയിലേക്ക് ഒരു ജാപ്പനീസ് ദമ്പതികൾ യാത്ര ചെയ്യുന്ന വീഡിയോ വൈറലായിരിക്കുന്നത്. ജാപ്പനീസ് ദമ്പതികൾ രജനികാന്തിന്റെ ചിത്രം തിയേറ്ററിൽ കണ്ടതിന്റെ ആവേശം മറ്റ് ആരാധകരുമായി പങ്കിടുന്ന വീഡിയോ വാർത്താ ഏജൻസി പിടിഐ ട്വിറ്ററിൽ പങ്കിട്ടു.
Read Also: മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ജപ്പാനിൽ നിന്ന് ചിത്രം കാണാനായി ചെന്നൈയിലേക്ക് എത്തിയതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ രജനികാന്തിന്റെ ഏറ്റവും വലിയ ആരാധകരിലൊരാളായ യസുദ ഹിഡെതോഷി പറഞ്ഞു. നെൽസൺ ദിലീപ്കുമാറിന്റെ വരാനിരിക്കുന്ന ചിത്രമായ ‘ജയിലർ’ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രം ആഗസ്റ്റ് 10ന് ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസ് ചെയ്തു. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാറും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ജാക്കി ഷ്രോഫ്, രമ്യാ കൃഷ്ണൻ, തമന്ന, വിനായകൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ‘ജയിലറിന്’ സംഗീതം നൽകിയിരിക്കുന്നത്. ‘കാവാല’, ‘ഹുക്കും’ എന്നീ രണ്ട് ഗാനങ്ങളാണ് ചാർട്ട്ബസ്റ്ററുകളായി മാറിയത്.
Story Highlights: Japanese couple travel to Chennai to watch Rajinikanth’s Jailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here