Advertisement

‘പുതുപ്പള്ളിയില്‍ ചര്‍ച്ച ചെയ്യേണ്ടത് കണ്ണൂരിലെ വികസനമല്ല’; ചാണ്ടി ഉമ്മനെതിരെ കെ.കെ രാഗേഷ്

August 10, 2023
2 minutes Read
KK Ragesh against Chandy oommen in puthuppally byelection

Kപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വെല്ലുവിളിക്കെതിരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്. വികസനം വെല്ലുവിളിച്ച് തെളിയിക്കേണ്ടതല്ലെന്നാണ് കെ കെ രാഗേഷിന്റെ വിമര്‍ശനം. പുതുപ്പള്ളിയില്‍ ചര്‍ച്ച ചെയ്യേണ്ടത് കണ്ണൂരിലെ വികസനമല്ല. കണ്ണൂര്‍ സന്ദര്‍ശിക്കാത്തത് കൊണ്ട് ചാണ്ടി ഉമ്മന് യാഥാര്‍ത്ഥ്യം അറിയില്ല. ചാണ്ടി ഉമ്മന്റെ വെല്ലുവിളി എന്തിനുവേണ്ടിയാണെന്ന് അറിയില്ലെന്നും കെ കെ രാഗേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

‘പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കണ്ണൂരിലെ വികസനം അല്ല പുതുപ്പള്ളി മണ്ഡലത്തിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടത്. എന്നാല്‍ സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്ത് കിടക്കുന്ന കണ്ണൂരിനെയാണ് പുതുപ്പള്ളിയിലെ ഒരു സ്ഥാനാര്‍ത്ഥി വെല്ലുവിളിക്കുന്നത്. ആ വെല്ലുവിളി എന്തിനുവേണ്ടിയാണ് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെ’. കെ കെ രാഗേഷ് കുറിച്ചു.

Read Also:കണ്ണുനീർ വിറ്റ് വോട്ടാക്കരുത്, ചാണ്ടി ഉമ്മന്‍ മത്സരിക്കുന്നതില്‍ ഭയമില്ല: എ.കെ.ബാലന്‍

കണ്ണൂര്‍ സന്ദര്‍ശിക്കാത്തത് കൊണ്ട് ചാണ്ടി ഉമ്മന്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലായിട്ടുണ്ടാവില്ല.തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയവും വികസനവും ആണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് അദ്ദേഹത്തിന് തോന്നിയത് നല്ല കാര്യം. വെല്ലുവിളിയല്ല, തെരഞ്ഞെടുപ്പില്‍ വസ്തുതകളും തെളിവുകളും വെച്ച് ചര്‍ച്ച ചെയ്യാം. കണ്ണൂരിലെ മണ്ഡലങ്ങള്‍ മാത്രമാക്കരുത് – കേരളത്തിലെ 140 മണ്ഡലങ്ങളിലും കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് എന്ത് മാറ്റമുണ്ടായി എന്ന് പരിശോധിക്കാം. പുതുപ്പള്ളിയില്‍ 53 വര്‍ഷങ്ങള്‍ പിന്നിട്ടതില്‍ അവസാനത്തെ ഏഴ് വര്‍ഷവും അതിനു മുന്‍പുള്ള ദീര്‍ഘമായ നാലര പതിറ്റാണ്ട് കാലവും തമ്മില്‍ താരതമ്യം ചെയ്യാം എന്നും രാഗേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

Story Highlights: KK Ragesh against Chandy oommen in puthuppally byelection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top