Advertisement

ഡിഫന്‍ഡര്‍ സ്‌പോര്‍ട്; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ കുഞ്ഞന്‍ പതിപ്പ് വരുന്നു

August 10, 2023
Google News 0 minutes Read
land rover baby defender

ലാന്‍ഡ് റോവറിന്റെ കുഞ്ഞന്‍പതിപ്പ് എത്തുന്നു. ജെഎല്‍ആറിന്റെ ഇലക്ട്രിക് മോഡുലാര്‍ ആര്‍കിടെക്ചര്‍ പ്ലാറ്റ്‌ഫോമിലാണ് വാഹനം നിര്‍മ്മിക്കുന്നത്. 2027ലാണ് വാഹനം പുറത്തിറക്കുക. ഡിഫന്‍ഡര്‍ സ്‌പോര്‍ട് എന്ന പേരിലായിരിക്കും വാഹനം വിപണിയിലെത്തുക.

15 അടി നീളവും 6.5 അടി വീതിയുമായിരിക്കും കുഞ്ഞന്‍ ഡിഫന്‍ഡറിനുണ്ടാവുക. എന്നാല്‍ നിലവിലെ ഡിഫന്‍ഡറിന് പകരക്കാരനായല്ല ഡിഫന്‍ഡര്‍ സ്‌പോര്‍ട് എത്തുക.
ഇലക്ട്രിക് മോഡുലാര്‍ ആര്‍കിടെക്ചര്‍ പ്ലാറ്റ്ഫോമില്‍ പുറത്തിറക്കുന്ന നാലു വാഹനങ്ങളിലൊന്നായിരിക്കും കുഞ്ഞന്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ കുഞ്ഞന്‍ പതിപ്പ്.

വിപണിയിലുള്ള ഡിഫന്‍ഡറിന്റെ പുതിയപതിപ്പ് 2026ല്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. റേഞ്ച് റോവര്‍ ഇവോക്ക്, റേഞ്ച് റോവര്‍ വെലാര്‍, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട് എന്നിവയും എത്താനിരിക്കുകയാണ്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here