Advertisement

പുതുപ്പള്ളിയിൽ വിമത സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്ത തള്ളി നെബു ജോൺ

August 10, 2023
Google News 2 minutes Read
nebu john about puthuppally election

പുതുപ്പള്ളിയിൽ വിമത സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്ത തള്ളി കോൺഗ്രസ് നേതാവ് നെബു ജോൺ. സിപിഐഎമ്മുമായി യാതൊരു ചർച്ചകളും നടത്തിയിട്ടില്ലെന്ന് നെബി ട്വന്റിഫോറിനോട് പറഞ്ഞു. ( nebu john about puthuppally election )

പുറത്ത് വന്നത് അടിസ്ഥാന രഹിതമായ വാർത്തകളാണെന്നും വാർത്തകളെ തമാശയായി കാണുന്നുവെന്നും നെബു ജോൺ പറഞ്ഞു. കോൺഗ്രസിൽ പടലപിണക്കങ്ങളില്ലെന്നും അങ്ങനൊരു ആരോപണം സിപിഐഎം ഉന്നയിച്ചിട്ടുണ്ടെങ്കിൽ അവർ തന്നെ ഉത്തരം പറയട്ടെയെന്നും നെബു ജോൺ പറഞ്ഞു.
കെപിസിസി നേതൃത്വം ഇതിന്റെ പേരിൽ തന്നെ വിളിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മന് വേണ്ടി സജീവമായി പ്രവർത്തിക്കുമെന്നും നെബു ജോൺ വ്യക്തമാക്കി.

പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനാണ്. പുതുപ്പള്ളിയിൽ രാഷ്ട്രീയം പറഞ്ഞുതന്നെ വോട്ടു പിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പറഞ്ഞു. സർക്കാരിന്റെ വിലയിരുത്തൽ തന്നെയാകും ഈ തെരഞ്ഞെടുപ്പിന്റേയും ഫലം. തൃക്കാക്കരയിൽ കണ്ടത് പുതുപ്പള്ളിയിലും ആവർത്തിക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിൽ കണ്ണുനീരുകൊണ്ടല്ല രാഷ്ട്രീയം പറഞ്ഞ് വിജയിക്കണമെന്ന സിപിഐഎം പരാമർശത്തോടും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ‘തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞാൽ രാഷ്ട്രീയമാണല്ലോ. രാഷ്ട്രീയമില്ലാത്ത തെരഞ്ഞെടുപ്പുണ്ടോ എന്നറിയില്ല. സർക്കാരിന്റെ വിലയിരുത്തലാണെന്ന് പറയാൻ ധൈര്യമുണ്ടോ സിപിഐഎമ്മിന്. അങ്ങനെയെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കൂ’ ചാണ്ടി ഉമ്മൻ പറഞ്ഞു. ഇവിടുത്തെ സാധാരണക്കാരന്റെ വികസനത്തിന് കൈത്താങ്ങായി ഒരു എംഎൽഎ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ജനങ്ങൾ ഇപ്പോഴും കൂടെ നിൽക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

സെപ്റ്റംബർ 5നാണ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നാലെ എട്ടാം തിയതി വോട്ടെണ്ണലും നടക്കും.

Story Highlights: nebu john about puthuppally election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here