Advertisement

അവിശ്വാസ പ്രമേയ ചര്‍ച്ച; പ്രധാനമന്ത്രി ഇന്ന് മറുപടി നല്‍കും

August 10, 2023
Google News 0 minutes Read
PM Modi to be a part of No-confidence Motion

പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്‌സഭയില്‍ മറുപടി നല്‍കും. പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗൊഗോയ് തന്നെ തുടക്കമിട്ടത്. കഴിഞ്ഞദിവസം ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി മോദിയയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഭാരത് ജോഡോ യാത്രയെക്കുറിച്ചും മണിക്കൂര്‍ സന്ദര്‍ശനത്തെക്കുറിച്ചും രാഹുല്‍ വൈകാരികമായി സംസാരിച്ചു. പ്രധാനമന്ത്രിയെ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ ഭാരതമാതാവിനെ കൊലപ്പെടുത്തുന്നുവെന്ന് വിമര്‍ശിച്ചു.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസമെന്നും മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്നും അമിത് ഷാ ആരോപിച്ചു. ഏറ്റവും അവസാനം സംസാരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ പ്രസംഗത്തിന്റെ ആദ്യ 70 മിനിറ്റ് മണിപ്പൂര്‍ എന്ന വാക്കുപോലും പരാമര്‍ശിച്ചില്ല.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here