‘വൈകാരികതയല്ല, വികസനം ചര്‍ച്ചയാക്കി തെരഞ്ഞെടുപ്പിനെ നേരിടും’; ജെയ്ക് സി തോമസ് 24നോട്

പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ചയാക്കി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മത്സരം വ്യക്തികള്‍ തമ്മില്‍ അല്ലെന്നും ജെയ്ക് സി തോമസ് ട്വന്റിഫോറിനോട്. മത്സരത്തിന് ഇടതുമുന്നണി സജ്ജമാണ്. പുതുപ്പള്ളിയില്‍ വികസന മുരടിപ്പ് ചര്‍ച്ചയാകും. തന്റെ വിശ്വാസമനുസരിച്ച് പുതുപ്പള്ളിയിലെ പുണ്യാളന്‍ വിശുദ്ധ ഗീവര്‍ഗീസ് മാത്രമാണെന്നും ജെയ്ക് സി തോമസ് വ്യക്തമാക്കി.
‘കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ട ഇടതുപക്ഷ മുന്നേറ്റം ഇത്തവണയും കാണാം. സിപിഐഎമ്മിന്റെ ഏത് പ്രവര്‍ത്തകനും മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നയാളാണ്. കഴിഞ്ഞ 5 പതിറ്റാണ്ടിനിടയില്‍ പുതുപ്പള്ളിയിലുണ്ടായ വികസന മുരടിപ്പ്, മറ്റ് മണ്ഡലങ്ങളിലെ വികസനം ഇതെല്ലാം ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. എല്ലാ പ്രവര്‍ത്തകരും തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാണ്. വെല്ലുവിളി സ്വഭാവത്തോടെ തന്നെ വികസനത്തെ കുറിച്ച് പറയാം. മത്സരം വ്യക്തികള്‍ തമ്മിലല്ല. എന്നാല്‍ വൈകാരികത കൊണ്ട് നേരിടാനാണ് യുഡിഎഫിന്റെ ശ്രമം. ആ വൈകാരികതയുടെ മറവില്‍ തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനാണ് യുഡിഎഫ് ശ്രമം’. ജെയ്ക് പറഞ്ഞു.
Read Also: ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചതിന് തെളിവുണ്ട്; സമയമാകുമ്പോള്‍ പുറത്തുവിടുമെന്ന് കെ. അനില്‍കുമാര്‍
സിപിഐഎം സെക്രട്ടേറിയറ്റിന്റേതാണ് ജെയ്കിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്ത് നടക്കും. സെപ്തംബര്‍ 5നാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. 8നാണ് വോട്ടെണ്ണല്‍. ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന 18ന് നടക്കും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here