Advertisement

പ്രധാനമന്ത്രി മണിപ്പൂരിനെ തമാശയാക്കി; കലാപം അവസാനിപ്പിക്കാനല്ല ലക്ഷ്യം; രാഹുൽ ഗാന്ധി

August 11, 2023
Google News 2 minutes Read

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. പ്രധാനമന്ത്രി മണിപ്പൂരിനെ തമാശയാക്കി; കലാപം അവസാനിപ്പിക്കാനല്ല ലക്ഷ്യം. തരാംതാണ ഒരു രാഷ്ട്രീയക്കാരനെ പോലെ മാറരുത്. മണിപ്പൂർ കത്തിയമരുന്നു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നു. ഈ ഒരു സാഹചര്യം നിലനില്‍ക്കുമ്പോഴും മണിപ്പൂരിനെക്കുറിച്ച് മോദി പറയുന്നത് ചിരിച്ചുകൊണ്ടാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.(Rahul Gandhi against Narendra modi on manipur issue)

രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പ്രധാനമന്ത്രിക്ക് അറിയില്ല. മെയ്‌തെയ് വിഭാഗത്തില്‍ ഉള്ളവരെ കാണാന്‍ പോയപ്പോള്‍ അവര്‍ തന്റെ കൂടെയുള്ള കുക്കി വിഭാഗത്തെ കൊണ്ടുവരരുത് എന്ന് ആവശ്യപ്പെട്ടു. കുക്കി വിഭാഗവും ഇത് തന്നെയാണ് പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

മണിപ്പൂര്‍ ഇന്ന് ഒരു സംസ്ഥാനമല്ല. രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യം വിചാരിച്ചാല്‍ പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് ദിവസം മതി. പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ സുരക്ഷാ കാരണങ്ങളാല്‍ പോകാന്‍ കഴിയില്ലെങ്കില്‍ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ എങ്കിലും ശ്രമിക്കൂ എന്നും രാഹുല്‍ പറഞ്ഞു.

മണിപ്പൂരില്‍ ആയിരക്കണക്കിന് ആയുധങ്ങള്‍ മോഷണം പോയി. ഇത് നടക്കട്ടെ എന്നാണോ അമിത് ഷാ കരുതുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. അതിക്രമങ്ങള്‍ തുടരുകയാണ്. അത് തുടരട്ടെ എന്നാണോ ആഭ്യന്തര മന്ത്രിയുടെ നിലപാട്? മണിപ്പൂരില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല.
അതിക്രമങ്ങള്‍ മാത്രമാണ് നടക്കുന്നത്. അതിക്രമങ്ങള്‍ നിര്‍ത്തുകയാണ് വേണ്ടത്. അതിക്രമങ്ങള്‍ നിര്‍ത്താനുള്ള സംവിധാനങ്ങള്‍ പ്രധാന മന്ത്രിയുടെ കൈകളിലുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: Rahul Gandhi against Narendra modi on manipur issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here