ബിജെപിയിൽ വന്നത് പദവികൾക്ക് വേണ്ടിയല്ല, പുതുപ്പള്ളിയിൽ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടി; അനിൽ ആന്‍റണി

പുതുപ്പള്ളി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. പദവികൾക്ക് വേണ്ടിയല്ല താൻ ബിജെപിയിൽ വന്നത്. പുതുപ്പള്ളിയിൽ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടിയാണെന്നും പാർട്ടിയുമായി ബന്ധമില്ലാത്തവർ നടത്തുന്ന പ്രചരണമാണെന്നും അനില്‍ ആന്റണി പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകിയില്ലെന്ന വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും അനില്‍ ആന്റണി കൂട്ടിച്ചേർത്തു.
ഇതിനിടെ ദേശീയ സെക്രട്ടറി അനിൽ ആന്റണിയുടെ പേരും ചർച്ചയിലുണ്ടെന്ന് കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു. മധ്യ മേഖലാ സെക്രട്ടറി എന്‍ ഹരിയുടെ പേരും സജീവമാണ്. അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ തീരുമാനിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വ യോഗം തൃശൂരിൽ ആരംഭിച്ചു.
കോർ കമ്മിറ്റിക്ക് ശേഷം സംസ്ഥാന ഭാരവാഹി യോഗവും വൈകിട്ട് എൻ.ഡി.എ യോഗവും ചേരും. പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയായി കോട്ടയം ജില്ലാ അധ്യക്ഷന്‍ ലിജിന്‍ ലാല്‍, സെക്രട്ടറി സോബിന്‍ ലാല്‍, മധ്യ മേഖലാ പ്രസിഡന്‍റ് എൻ.ഹരി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കോർകമ്മിറ്റി യോഗത്തിനും എൻ.ഡി.എ യോഗത്തിനും ശേഷം കേന്ദ്രനേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിക്കും.
Story Highlights: Anil Antony reaction in candidature in Puthuppally by election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here