‘കൂടുതൽ അവകാശവാദത്തിനില്ല, ചർച്ച ചെയ്യെന്നണ്ടത് പുതുപ്പള്ളിയിലെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ’; ജെയ്ക് സി തോമസ്

കൂടുതൽ അവകാശവാദത്തിനില്ലെന്ന് ജെയ്ക് സി തോമസ്. ചർച്ച ചെയ്യെന്നണ്ടത് പുതുപ്പള്ളിയിലെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിൽ ഉടനീളം ജെയ്ക്കിന്റെ വാഹന പര്യടനവും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയെയും ഇന്നറിയാം. തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ പ്രഖ്യാപനം ഉണ്ടാകും.(Jaick C Thomas about puthuppally byelection)
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെ ജെയ്ക് സി തോമസ് നേരിടും. ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ജെയ്ക് സി തോമസ് അടക്കം മൂന്ന് സിപിഐഎം നേതാക്കളുടെ പേരായിരുന്നു പാർട്ടി ആദ്യം പരിഗണിച്ചിരുന്നത്. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് ജെയ്ക്ക് സി തോമസിന്‍റെ മാത്രമാണ് പരിഗണിച്ചത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021 ലെ തെരഞ്ഞെടുപ്പിൽ ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച പ്രകടനം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജെയ്ക്കിന് അനുകൂല ഘടകമായി.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക് നിലവിൽ കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും ഉണ്ട്. മണര്‍കാട് സ്വദേശിയായ ജെയ്ക് സി തോമസിന് മതസാമുദായിക ഘടകങ്ങളും അനുകൂലമെന്നാണ് വിലയിരുത്തൽ. ഉമ്മൻ ചാണ്ടി ഉണ്ടാക്കിയെടുത്ത വൈകാരിക പരിസരം മാറ്റിവച്ചാൽ പുതുപ്പള്ളി മണ്ഡലം രാഷ്ട്രീയമായി അനുകൂലമെന്ന വിലയിരുത്തലിലാണ് സിപിഐഎം.
Story Highlights: Jaick C Thomas about puthuppally byelection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here