പത്തനംതിട്ടയിൽ ചതുപ്പ് നിറഞ്ഞ വെള്ളക്കെട്ടിന് സമീപത്ത് നിന്ന് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട പുളിക്കിഴ് ജംഗ്ഷന് സമീപത്തെ ചതുപ്പ് നിറഞ്ഞ വെള്ളക്കെട്ടിന് സമീപത്ത് നിന്നും ആറുമാസത്തോളം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ട് അഞ്ചരയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. ( pathanamthitta newborn baby found in swamp )
മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തോളം പഴക്കം വരുമെന്ന് പോലീസ് പറഞ്ഞു. ദുർഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേർന്ന് ഉള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാലുകൾ നായ കടിച്ചു കീറിയ നിലയിലാണ്.
പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി മേൽ നടപടി ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ നാളെ നടക്കുമെന്ന് പോലീസ് പറഞ്ഞു.
Story Highlights: pathanamthitta newborn baby found in swamp
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here