Advertisement

ജനകീയ ഹോട്ടലുകളിലെ വിലവര്‍ദ്ധന,’35 രൂപയ്ക്ക് പാരഗണ്‍ ഹോട്ടലില്‍ ഗംഭീര ഊണ്‍ കിട്ടും; ജനകീയ എന്ന പേര് ഇല്ലന്നേയുള്ളൂ’; ടി സിദ്ദിഖ്

August 12, 2023
Google News 3 minutes Read
t siddique janakeeya hotel

കുടുംബശ്രീ യൂണിറ്റുകള്‍ നടത്തുന്ന ജനകീയ ഹോട്ടലിലെ ഊണിന് വില ഉയര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ടി സിദ്ധീഖ് എംഎല്‍എ. ജനകീയ ഹോട്ടലുകളില്‍ 20 രൂപയ്ക്ക് നല്‍കിയിരുന്ന ഊണിന് ഇനിമുതല്‍ 30 രൂപയാണ് നല്‍കണം. പുതിയ വില അനുസരിച്ച് പാഴ്സല്‍ ഊണിന് 35 രൂപ നല്‍കണം. ഇതിനെതിരെയാണ് സിദ്ധീഖ് രംഗത്തെത്തിയിരിക്കുന്നത്.(T Siddique Against government on price increase in janakeeya hotel)

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ജിയോ സിം അംബാനി ഫ്രീ കൊടുത്തത് ഓര്‍മ്മ വരുന്നു, ഓരോ ബിസിനസ് ഐഡിയകള്‍.. കൊള്ളാം… ആ ‘ജനകീയ’ എന്ന പേര് അതിമനോഹരമായിരിക്കുന്നു… 35 രൂപയ്ക്ക് പ്രശസ്തമായ കോഴിക്കോട് പാരഗണ്‍ ഹോട്ടലില്‍ ഗംഭീര ഊണ്‍ കിട്ടും… ജനകീയ എന്ന പേര് ഇല്ല എന്നേയുള്ളൂവെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഒന്നാം പിണറായി സര്‍ക്കാരാണ് 20 രൂപ നല്‍കി ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഊണിന് വില കൂട്ടുന്നത് സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറക്കിയത്. കുടുംബശ്രീ പ്രവര്‍ത്തകരാണ് ജനകീയ ഹോട്ടലുകള്‍ നടത്തുന്നത്. സാധാരണ ഗതിയില്‍ ഓരോ ജനകീയ ഹോട്ടലിനും വില്‍പനക്ക് അനുസരിച്ച് നാല് മുതല്‍ 10 വരെ ജീവനക്കാരാണുള്ളത്.

Story Highlights: T Siddique Against government on price increase in janakeeya hotel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here