ആംബുലൻസ് എത്താൻ വൈകി; യുവതി രാജ്ഭവനു മുന്നിൽ പ്രസവിച്ചു, കുഞ്ഞ് മരിച്ചു

ആംബുലൻസ് എത്താൻ വൈകിയതിനെ തുടർന്ന് യുവതി രാജ്ഭവനു മുന്നിൽ പ്രസവിച്ചു. ഉത്തർ പ്രദേശിലാണ് സംഭവം. പ്രസവിച്ചയുടൻ കുഞ്ഞ് മരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.
കുടുംബം പലതവണ ആംബുലൻസിനെ വിളിച്ചിട്ടും എത്താതിരുന്നതോടെ യുവതിയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. യാത്രക്കിടെ പ്രസവവേദന അധികരിച്ചതോടെ യുവതി നടുറോഡിൽ, രാജ്ഭവനു മുന്നിൽ വച്ച് പ്രസവിച്ചു. ബന്ധുക്കൾ സാരി കൊണ്ട് മറച്ചുപിടിച്ചാണ് യുവതി പ്രസവിച്ചത്. പിന്നീട് യുവതിയെ ആശുപത്രിയിലെത്തിച്ച് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
अत्यंत दुःखद !
— Samajwadi Party (@samajwadiparty) August 13, 2023
योगी सरकार की स्वास्थ्य व्यवस्था ध्वस्त,
नहीं मिली एंबुलेंस तो सड़क पर दिया जन्म!
अस्पताल जाने के लिए एंबुलेंस न मिलने पर लखनऊ में राजभवन के गेट पर ही गर्भवती महिला ने बच्चे को जन्म दिया जिसकी मृत्यु हो गई।
भाजपा सरकार और स्वास्थ्य विभाग की नाकामी राज्यपाल के… pic.twitter.com/1sT5f22tKY
യോഗി ആദിത്യനാഥിനു കീഴിൽ ആരോഗ്യരംഗം തകർന്നു എന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും സമാജ്‌വാദി പാർട്ടി ആവശ്യപ്പെട്ടു.
Story Highlights: Ambulance Mother Delivers Baby Raj Bhavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here