തിളങ്ങിയത് സൂര്യകുമാർ യാദവ് മാത്രം; അവസാന ടി-20യിൽ വിൻഡീസിന് 166 റൺസ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ അവസാന ടി-20യിൽ വെസ്റ്റ് ഇൻഡീസിന് 166 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 165 റൺസാണ് നേടിയത്. 45 പന്തിൽ 61 റൺസ് നേടിയ സൂര്യകുമാർ യാദവ് മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. തിലക് വർമ (27) ഭേദപ്പെട്ട പ്രകടനം നടത്തി. ഹാർദിക് പാണ്ഡ്യ (14), സഞ്ജു സാംസൺ (13), അക്സർ പട്ടേൽ (13) എന്നിവർക്ക് തുടക്കം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. വെസ്റ്റ് ഇൻഡീസിനു വേണ്ടി റൊമാരിയോ ഷെപ്പേർഡ് 4 വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ കളിയിൽ റെക്കോർഡ് കൂട്ടുകെട്ടുയർത്തിയ യശസ്വി ജയ്സ്വാളും (5) ശുഭ്മൻ ഗില്ലും വേഗം മടങ്ങിയത് ഇന്ത്യയെ ബാക്ക്ഫൂട്ടിലാക്കി. മൂന്നാം വിക്കറ്റിൽ സൂര്യകുമാർ യാദവും തിലക് വർമയും ചേർന്ന് 49 റൺസ് കൂട്ടുകെട്ടുയർത്തിയത് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. ആക്രമിച്ചുകളിച്ച തിലക് പുറത്തായതിനു പിന്നാലെ സഞ്ജുവും ഹാർദികും മടങ്ങി. ഇതിനിടെ 38 പന്തിൽ സൂര്യ ഫിഫ്റ്റി തികച്ചു. സഞ്ജു 9 പന്തിൽ 13 റൺസ് നേടിയപ്പോൾ ഹാർദിക് 14 റൺസിന് 18 പന്തുകൾ പാഴാക്കി. സൂര്യ പുറത്തായതിനു പിന്നാലെ അക്സർ പട്ടേലിൻ്റെ ചില ബൗണ്ടറി ഷോട്ടുകളാണ് ഇന്ത്യയെ 160 കടത്തിയത്.
Story Highlights: india innings west indies t-20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here