വെസ്റ്റ് ഇൻഡീസും ഇന്ത്യയും ഇന്ന് ‘ഫൈനലി’നിറങ്ങും; വിജയിക്കുന്ന ടീമിന് പരമ്പര

വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള അവസാന ടി-20 ഇന്ന് നടക്കും. അമേരിക്കയിലെ ഫ്ലോറിഡയിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം. ഇരു ടീമുകളും രണ്ട് മത്സരം വീതം ജയിച്ച് പരമ്പര സമനിലയിലായതിനാൽ ഇന്ന് വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട് സമ്മർദ്ദത്തിലായെങ്കിലും പിന്നീട് തുടരെ രണ്ട് മത്സരങ്ങൾ വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ കഴിഞ്ഞ കളി 9 വിക്കറ്റിൻ്റെ വമ്പൻ ജയമാണ് സ്വന്തമാക്കിയത്. ഓപ്പണിംഗിൽ യശസ്വി ജയ്സ്വാളിൻ്റെ ഫിയർലൻസ്, അറ്റാക്കിങ്ങ് ബാറ്റിംഗ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ശുഭ്മൻ ഗിൽ ഫോമിലേക്ക് തിരികെയെത്തിയതും പോസിറ്റീവാണ്. തിലക് വർമ തൻ്റെ അരങ്ങേറ്റ പരമ്പരയിൽ തന്നെ പ്രതീക്ഷ നൽകുന്ന പ്രകടനം നടത്തുന്നു. കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ് തുടങ്ങിയവർ ബൗളിംഗിലും മികച്ചുനിൽക്കുന്നു. കഴിഞ്ഞ കളിയിലെ അതേ ടീമിനെ തന്നെ ഇന്ത്യ ഇന്ന് നിലനിർത്തിയേക്കും.
Story Highlights: india west indies final t20 today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here