Advertisement

ജ്യോതിയും വന്നില്ല തീയും വന്നില്ല! ഉല്‍ക്കമഴ കണ്ടവരും കാണാത്തവരും; ട്രോള്‍ മഴ

August 13, 2023
Google News 0 minutes Read
meteor shower trolls

ആകാശത്തെ വിസ്മയ കാഴ്ച കാണാനായി നിരവധി പേരാണ് കാത്തിരുന്നത്. എന്നാല്‍ കണ്ടില്ലെന്നും കണ്ടെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഉല്‍ക്കമഴയ്ക്കായി കാത്തിരുന്നവര്‍ക്ക് നിരാശയുണ്ടായതായാണ് ഭൂരിഭാഗം അഭിപ്രായങ്ങളും. എന്നാല്‍ ഒരു മിന്നായം പോലെ കണ്ടെന്നാണ് ചിലര്‍ പറയുന്നത്.

ഏതായാലും ഉല്‍ക്കമഴ കാണാത്തവരുടെ കൂട്ടകരച്ചിലാണ് സോഷ്യല്‍ മീഡിയയില്‍. ജ്യോതിയും വന്നില്ല തീയും വന്നില്ല വെറുതേ ഉറക്കം കളഞ്ഞെന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്. ഉല്‍ക്കമഴ കാണാന്‍ കാത്തിരുന്ന് ഉറങ്ങിപ്പോയവരും ഉണ്ട്. ഉല്‍ക്കമഴ ഇല്ലാത്തതാണോ ആകാശം തേച്ചതാണോ എന്ന സംശയങ്ങളും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു.

ഉല്‍ക്ക മഴ കാണാന്‍ പാതിരാത്രി മാനത്തോട്ടും നോക്കി നിന്ന് പനി പിടിച്ചെന്നാണ് ചിലരുടെ സങ്കടം. ഉല്‍ക്കമഴയെ പകര്‍ത്താന്‍ ക്യാമറ സെറ്റാക്കി രകാത്തിരുന്നവരും ഉണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ദൃശ്യമായെന്നും സംഭവത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here