ഇലക്ട്രിക് കാറുകളുടെ വില്‍പന ഒരുലക്ഷം പിന്നിട്ടു; വിപണിയില്‍ ഒന്നാമനായി ടാറ്റ

ഇന്ത്യന്‍ ഇലക്ട്രിക് വിപണിയില്‍ ഒന്നാമനായി ടാറ്റ. ഒരു ലക്ഷം വില്‍പന നേടുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായി ടാറ്റ മാറി. നെക്‌സോണ്‍, ടിഗോര്‍, ടിയോഗ എന്നീ വാഹനങ്ങളാണ് ഒരു ലക്ഷം യൂണീറ്റ് വിറ്റത്.
ഇലക്ട്രിക് കാറുകള്‍ എല്ലാം 1.4 ബില്യണ്‍ കിലോമീറ്റര്‍ സഞ്ചരിച്ചെന്ന് ടാറ്റ വ്യക്തമാക്കി. മൂന്നുവര്‍ഷം കൊണ്ടാണ് ടാറ്റ 10000ല്‍ നിന്ന് ഒരു ലക്ഷത്തിലേക്കെത്തിയത്. നാലു ഇലക്ട്രിക് വാഹനങ്ങള്‍ക്കൂടി വിപണിയിലെത്തിക്കാനാണ് ടാറ്റ ഒരുങ്ങുന്നത്. നെക്‌സോണ്‍ ഇവിയുടെ പരിഷ്‌കരിച്ച പതിപ്പ്, ഹാരിയര്‍ ഇവി, പഞ്ച് ഇവി, കേര്‍വ് ഇവി തുടങ്ങിയവയായിരിക്കും വാഹനങ്ങള്‍.
വില്‍പന വര്‍ധിപ്പിക്കാനും ടാറ്റ പുതിയ മാര്‍ഗങ്ങള്‍ തേടുന്നുണ്ട്. ഇതിനായി ഇലക്ട്രിക് കാറുകള്‍ വില്‍ക്കാന്‍ മാത്രമായി പ്രത്യേക ഷോറൂമുകളും സര്‍വീസ് സെന്ററുകളും സ്ഥാപിക്കാനൊരുങ്ങുകയാണ് ടാറ്റ.ഇലക്ട്രിക് വാഹനങ്ങളോടുള്ള ജനപ്രീയത മൈക്രോ മാര്‍ക്കറ്റിലേക്ക് നീങ്ങാനാണ് ടാറ്റയുടെ തീരുമാനം.
ഇതിനായാണ് ഇവികള്‍ക്കായി പ്രത്യേക ഷോറൂമും സര്‍വീസ് സെന്ററും സ്ഥാപിക്കാന്‍ ടാറ്റ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടായേക്കും. ടാറ്റ ഇത്തരത്തില്‍ ഇവികള്‍ക്ക് മാത്രമായി ഷോറൂമുകളും സര്‍വീസ് സെന്ററുകളും തുടങ്ങിയാല്‍ ഇലക്ട്രിക് വാഹനവിപണിയില്‍ മത്സരം കടുക്കും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here