താമരശ്ശേരി ചുരത്തിൽ കാറിന്റെ ഡോറിലിരുന്ന് യാത്ര; യാത്രാ സംഘത്തിനെതിരെ നടപടി

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ സാഹസികയാത്ര നടത്തിയ സംഘത്തിനെതിരെ നടപടി. കാറിൽ യാത്ര ചെയ്ത തമിഴ്നാട് സ്വദേശികൾക്ക് ഹൈവേ പൊലീസ് ആയിരം രൂപ പിഴ ചുമത്തി. ചുരത്തിലൂടെ ഡോറിലിരുന്ന് യാത്ര നടത്തുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ലക്കിടിയിൽ വച്ച് ഹൈവേ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. ( youth travel through thamarassery churam by sitting on car door )
രണ്ട് വാഹനങ്ങൾക്ക് കഷ്ട്ടിച്ച് കടന്ന് പോകാൻ പറ്റുന്ന താമരശ്ശേരി ചുരത്തിലൂടെയാണ് ഈ അപകടം നിറഞ്ഞ യാത്ര.
നാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് പ്രധാമിക നിഗമനം.ഇതിൽ രണ്ട് പേർ സൺ റൂഫ് ഓപ്പൺ ചെയത് ആർത്ത് ഉല്ലസിച്ചും ,ഒരാൾ ഡോറിൽ ഇരുന്ന് കൈയും, തലയും പുറത്തേക്ക് ഇട്ടുമാണ് യാത്ര. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ലക്കിടിയിൽ വച്ച് ഹൈവേ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്ത് പിഴ ഈടാക്കി. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ.യാത്രക്കാർ ചെന്നൈ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.
Story Highlights: youth travel through thamarassery churam by sitting on car door
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here