Advertisement

‘പുതുതലമുറയ്‌ക്ക് പ്രചോദനമേകാൻ സാധിച്ചതിൽ സന്തോഷം’; ഉത്തരന്റെ കാമുകിയായി നിറഞ്ഞാടി ദിവ്യ എസ് അയ്യർ

August 14, 2023
Google News 2 minutes Read
Divya S Iyer Uthara Swayamvaram Kathakali

കഥകളിയിലെ ഉ​ത്ത​ര​യും കാ​മു​കി​മാ​രു​മാ​യു​ള്ള ലാ​സ്യ നൃ​ത്ത​രം​ഗങ്ങൾ വേദിയിൽ നിറഞ്ഞാടി കളക്ടർ ഡോ. ​ദി​വ്യ എ​സ്.​ അ​യ്യ​ർ. ഇരയിമ്മൻ തമ്പിയുടെ ഉത്തരാസ്വയംവരം കഥകളിയിലെ ഉത്തരനും പത്നിമാരുമായുള്ള ലാസ്യ നൃത്തരംഗമാണ് വേദിയിൽ അവതരിപ്പിച്ചത്..പത്തനംതിട്ട മാർത്തോമാ സ്കൂൾ അങ്കണത്തിലാണ് വേദി ഒരുങ്ങിയത്. കലക്ടർക്കൊപ്പം ഉ​ത്ത​ര​നാ​യി ക​ലാ​മ​ണ്ഡ​ലം വൈശാ​ഖും രണ്ടാമത്തെ കാമുകിയായി ക​ലാ​മ​ണ്ഡ​ലം വി​ഷ്ണു​വു​മാ​ണ് അരങ്ങിലെത്തിയത്. (Divya S Iyer Uthara Swayamvaram Kathakali)

ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം കേരളമെന്ന കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍ – എന്ന കവിവാക്യത്തിനേഴഴകേകുന്ന കലാരൂപമാണ് കഥകളിയെന്ന് പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ ഫേസ്ബുക്കിൽ കുറിച്ചു.പരമ്പരാഗത കലാരൂപങ്ങൾക്കു പേരും പെരുമയും ചാർത്തിക്കൊണ്ടു പുതുതലമുറയ്‌ക്കു പ്രചോദനമേകാൻ സാധിച്ചതിൽ സന്തോഷം.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ആട്ടവിളക്ക് തെളിഞ്ഞപ്പോൾ ഉത്തരാസ്വയംവരം കഥകളി പദത്തിലെ ഒരു രംഗാവിഷ്കരണത്തിൽ പങ്കെടുക്കാൻ സാധിച്ചത് അവിസ്മരണീയ അനുഭവമായി മാറി. കഥകളിയുടെ അദ്ധ്വാനവും ആസ്വാദനവും കുട്ടികളിലേക്ക് എത്തിക്കുവാനായുള്ള ഈ എളിയ ശ്രമത്തിൽ സഹകരിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.

പത്തനംതിട്ട കളക്ടർ ഫേസ്ബുക്കിൽ കുറിച്ചത്

അവിസ്മരണീയം ഈ അരങ്ങേറ്റം


ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തഃരംഗം
കേരളമെന്ന കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍

  • എന്ന കവിവാക്യത്തിനേഴഴകേകുന്ന കലാരൂപമാണ് കഥകളി. പരമ്പരാഗത കലാരൂപങ്ങൾക്കു പേരും പെരുമയും ചാർത്തിക്കൊണ്ടു പുതുതലമുറയ്‌ക്കു പ്രചോദനമേകാൻ പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിൽ സ്റ്റുഡന്റസ് കഥകളി ക്ലബ് എന്ന ഉദ്യമത്തിന് ഇന്ന് ജില്ലാ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തുടക്കമായി. അയിരൂർ കഥകളി ഗ്രാമം എന്നു പുനഃനാമകരണം ചെയ്യപ്പെട്ട പഞ്ചായത്തിന്റെ നാടായ നമ്മുടെ ജില്ല തന്നെയാണ് ഇതിനേറ്റവും അനുയോജ്യമായ അരങ്ങു. ആട്ടവിളക്ക് തെളിഞ്ഞപ്പോൾ ഉത്തരാസ്വയംവരം കഥകളി പദത്തിലെ ഒരു രംഗാവിഷ്കരണത്തിൽ പങ്കെടുക്കാൻ സാധിച്ചത് അവിസ്മരണീയ അനുഭവമായി മാറി. കഥകളിയുടെ അദ്ധ്വാനവും ആസ്വാദനവും കുട്ടികളിലേക്ക് എത്തിക്കുവാനായുള്ള ഈ എളിയ ശ്രമത്തിൽ സഹകരിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി. കേരളത്തിന്റെ മുഖമുദ്രയായ കഥകളിക്ക് ജനകീയ മുഖം നൽകിക്കൊണ്ട് കാലാന്തരങ്ങൾക്കപ്പുറം ഈ മഹനീയ കലാരൂപം വാഴട്ടെ

നമുക്കൊന്നും ചെയ്യാൻ കഴിയുന്ന കലാരൂപമല്ല, എന്ന മിഥ്യാ ധാരണയുള്ളതായി തോന്നിയിട്ടുണ്ട്. അത് മാറ്റാനാണ് ഞാൻ അരങ്ങേറ്റം കുറിച്ചതെന്ന് കഥകളിക്ക് ശേഷം ദിവ്യ പ്രതകരിച്ചു. കു​ട്ടി​ക്കാ​ലം മു​ത​ൽ​ നൃ​ത്ത​ത്തോ​ട് താൽപര്യം മ​ന​സ്സി​ലു​ണ്ടാ​യി​രു​ന്നു. ഒ​ഡീ​സി, ഭ​ര​ത​നാ​ട്യം, അടക്കമുള്ളവ അ​ഭ്യ​സി​ച്ചിട്ടുണ്ടെങ്കി​ലും ക​ഥ​ക​ളി എല്ലാവർക്കും പറ്റില്ലെന്ന തോന്നലും. മ​ന​സ്സി​ലു​ണ്ടാ​യി​രു​ന്ന തീ​വ്ര​മാ​യ അ​ഭി​ലാ​ഷത്തിന്റെ ​പൂ​ർ​ത്തീ​ക​ര​ണവും കൂ​ടി​യാ​ണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.

Story Highlights: Divya S Iyer Uthara Swayamvaram Kathakali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here