‘ഒറ്റത്തടി പാലത്തിലൂടെ നടക്കുന്ന ഉമ്മന്‍ചാണ്ടി,ഇപ്പോളിത് ‘വാസവന്‍പാലം’; അമളി പറ്റി, പിന്മാറി ഇടത് ഹൻഡിലുകൾ

പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പ് സൂചിപ്പിക്കുന്ന ചിത്രമെന്ന പേരിൽ ഇടത് സൈബർ ഇടങ്ങളിൽ പ്രചരിച്ച പാലമാണ് പുതുപ്പളിയിൽ ചർച്ച. പുതുപ്പളിയിലേത് എന്ന് പ്രചരിപ്പിക്കുന്ന പാലം മന്ത്രി വി എൻ വാസവന്റെ ഏറ്റുമാനുർ നിയോജക മണ്ഡലത്തിലെ തിരുവാർപ്പിൽ നിന്നുള്ളതാണ്. (Oommen Chandys bridge photo on socialmedia)
അമളി പറ്റിയെന്ന് മനസിലായതോടെ ഇടത് സൈബർ ഹാൻഡിലുകൾ ചിത്രം സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കി. വി.എന്‍ വാസവന്‍ പ്രവര്‍ത്തിക്കുന്ന തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കല്‍ നിന്ന് ഇറമ്പത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാലമുള്ളത്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
പാലത്തിന്‍റെ ചിത്രം പങ്കുവച്ച് മുരളിതുമ്മാരുക്കുടിയും ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ വാസ്തവം അറിഞ്ഞതിന് പിന്നാലെ അദ്ദേഹവും പോസ്റ്റ് നീക്കം ചെയ്ത് മറ്റൊരു പോസ്റ്റ് ങ്കുവച്ചിരുന്നു. പാലത്തിന്‍റെ സത്യാവസ്ഥ അറിഞ്ഞതു മുതല്‍ കമന്റുകൾ പ്രവഹിക്കുകയും സമൂഹ മാധ്യമങ്ങളിൽ പരിഹാസം ശക്തമാകുകയും ചെയ്തു.
കിട്ടിയോ? ഇല്ല..! ചോദിച്ച് വാങ്ങി… ഇപ്പോൾ എവിടെയാ? എയറിലാ..!!
ഇറങ്ങുന്നില്ലേ? അതിനു ആ രാഹുൽ മാങ്കൂട്ടത്തിലും ടീമും സമ്മതിക്കണ്ടേ..!!- എന്ന് ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, പ്രചരിക്കുന്ന ചിത്രം എടുത്ത കുഞ്ഞു ഇല്ലംപള്ളി എന്ന വ്യക്തി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ചിത്രത്തിന് പിന്നിലെ യഥാര്‍ഥ്യം പങ്കുവച്ചിരിക്കുന്നത്.‘ഉമ്മന്‍ ചാണ്ടി പാലത്തിലൂടെ നടക്കുന്ന പടം 2016 നവംബര്‍ 27 ന് എന്റ്റെ മോബലില്‍ ഞാനെടുത്തതാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ എം.ഐ .വേലുവിന്റെ മകളുടെ വിവാഹത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി വധുവിനെ ആശംസകള്‍ അറിയിയ്ക്കാനാണ് അദ്ദേഹം എത്തിയത്.
തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലില്‍ നിന്ന് ഇറമ്പത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാലം’ എന്നാണ് കുഞ്ഞ് ഇല്ലംപള്ളി ഫേസ് ബുക്കില്‍ കുറിച്ചത്. ഈ പാലം നില്‍ക്കുന്ന തിരുവാര്‍പ്പ് പഞ്ചായത്തിലെ ജനപ്രതിനിധി ആദ്യം സുരേഷ് കുറുപ്പും ഇപ്പോള്‍ മന്ത്രി വാസവനും ആണെന്നാണ് കുഞ്ഞ് ഇല്ലം പള്ളി ഫേസ്ബുക്കില്‍ കുറിച്ചത്.
Story Highlights: Oommen Chandys bridge photo on socialmedia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here