ചെങ്കോട്ടയിലെ ആഘോഷത്തിൽ നിന്ന് വിട്ടുനിന്ന് മല്ലികാർജുൻ ഖാർഗെ

രാജ്യതലസ്ഥാനത്ത് നടന്ന 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്ന് വിട്ടുനിന്ന് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ എംപിയുമായ മല്ലികാർജുൻ ഖാർഗെ. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ കോൺഗ്രസ് അധ്യക്ഷനായി നിശ്ചയിച്ച നിശ്ചയിച്ചിരുന്ന ഇരിപ്പിടം ഒഴിഞ്ഞുകിടക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഖാർഗെയുടെ അഭാവത്തിൽ ചോദ്യങ്ങൾ ഉയർന്നതോടെ കോൺഗ്രസ് വിശദീകരണ കുറിപ്പ് പുറത്തിറക്കി.
സുഖമില്ലാത്തതിനാലാണ് അദ്ദേഹം ചടങ്ങിൽ നിന്ന് വിട്ടുനിന്നതെന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം. എന്നാൽ ആദ്യമായി പാർട്ടി അധ്യക്ഷനെന്ന നിലയിൽ ഖാർഗെ ഡൽഹിയിലെ കോൺഗ്രസ് ഓഫീസിൽ പതാക ഉയർത്തി. കൂടാതെ തന്റെ പ്രസംഗത്തിൽ അദ്ദേഹം സർക്കാരിനെ കടന്നാക്രമിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ വിമർശനങ്ങളും ആക്രമണങ്ങളും കോൺഗ്രസ് പരമ്പരാഗതമായി ഒഴുവാക്കുകയാണ് പതിവ്.
മോദിയെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ നേരത്തെ സ്വാതന്ത്ര്യദിന വീഡിയോ സന്ദേശം പങ്കുവെച്ചിരുന്നു. വീഡിയോയിൽ മുൻ പ്രധാനമന്ത്രിമാരുടെ പങ്ക് ഉയർത്തിക്കാട്ടിയ അദ്ദേഹം നിലവിലെ സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന് ആരോപിച്ചു. എല്ലാ പ്രധാനമന്ത്രിമാരും രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിലാണ് ഇന്ത്യ പുരോഗതി കൈവരിച്ചതെന്ന് പറയാനാണ് ചിലർ ശ്രമിക്കുന്നതെന്നും മോദിയെ ഉന്നംവച്ച് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, കോൺഗ്രസ് സ്വാതന്ത്ര്യദിന പരിപാടി ബഹിഷ്കരിക്കുകയാണെന്നും അതിനാലാണ് അധ്യക്ഷൻ പരിപാടിയിൽ പങ്കെടുക്കാത്തതെന്നുമാണ് ബിജെപിയുടെ ആരോപണം.
Story Highlights: As PM Modi Speaks At Red Fort, An Empty Chair Sends A Message
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here