Advertisement

‘ആ പെൺകുട്ടിയാണ് സാറിനെ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ക്ലാസിലേക്കും തിരിച്ചും കൊണ്ടുപോകുന്നത്’; പ്രചരിക്കുന്ന വിഡിയോ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതെന്ന് കെ എസ് യു നേതാവ്

August 15, 2023
Google News 2 minutes Read
visually impaired teacher ksu

മഹാരാജാസ് കോളജിൽ കാഴ്ചശക്തിയില്ലാത്ത അധ്യാപകനെ അപമാനിച്ചു എന്ന വിവാദത്തിൽ പ്രതികരിച്ച് കെ എസ് യു യൂണിറ്റ് ഭാരവാഹി മുഹമ്മദ് ഫാസിൽ. വിഡിയോയിൽ കാണുന്ന പെൺകുട്ടിയാണ് എന്നും സാറിനെ ഡിപ്പാർട്ട്മെൻ്റിൽ നിന്നും ക്ലാസിലേക്കും തിരിച്ചും കൊണ്ടുപോകുന്നത്. വിഡിയോ തെറ്റിദ്ധാരണാജനകമാണെന്നും ഫാസിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. (visually impaired teacher ksu)

“സാറ് ക്ലാസ് കഴിഞ്ഞ് പോകാൻ നിൽക്കുകയായിരുന്നു. എൻ്റെ പ്രൊജക്ട് മെൻ്ററാണ് സാറ്. അത് സംസാരിക്കാനായി പിന്നാലെ പോയതാണ്. സഹപാഠിയായ സ്വാതി എന്ന കുട്ടിയാണ് സാറിനെ ഡിപ്പാർട്ട്മെൻ്റിൽ നിന്നും ക്ലാസിലേക്കും തിരിച്ചും എന്നും കൊണ്ടുപോകുന്നത്. ഈ കുട്ടിയ്ക്ക് സാറിനരികിലേക്കെത്താൻ കസേര മാറ്റണമായിരുന്നു. അങ്ങനെയാണ് ആ കസേര മാറ്റിയത്. എന്നിട്ട് സ്വാതി സാറിൻ്റെ കൈ പിടിച്ച് പോയി. കൂടെ ഞാനും പോയി. അഞ്ച് സെക്കൻഡ് മാത്രമുള്ള വിഡിയോ ദുർവ്യാഖ്യാനം ചെയ്യുകയാണ്. സാറിന് കേൾക്കുന്ന അറിവേയുള്ളൂ. ക്ലാസിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്കേ സത്യമറിയൂ. അറ്റൻഡൻസ് അത്യാവശ്യമാണ് എന്നത് കാണിക്കാൻ വേണ്ടിയുള്ള വിഡിയോ ആയിരുന്നു. പക്ഷേ, അത് ദുർവ്യാഖ്യാനം ചെയ്തു.”- ഫാസിൽ പ്രതികരിച്ചു.

Read Also: അധ്യാപകനെ അവഹേളിച്ച സംഭവം രാഷ്ട്രീയപ്രേരിതം, ഗൂഢാലോചന നടന്നു; അധ്യാപകനൊപ്പമെന്ന് കെഎസ്‌യു

കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ അടക്കം മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾ ആയ ആറുപേരെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തിരുന്നു. ട്വന്റിഫോർ വാർത്തക്ക് പിന്നാലെയാണ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ ഓർഡറിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

മൂന്നാംവർഷ വിദ്യാർഥികളായ മുഹമ്മദ് ഫാസിൽ, നന്ദന,രാകേഷ് , പ്രിയദ,ആദിത്യ, ഫാത്തിമ എന്നീ വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തത്. അധ്യാപകനായ ഡോക്ടർ പ്രിയേഷിന്റെ പരാതിയിലാണ് വിദ്യാർത്ഥികൾക്കെതിരെ നടപടി. കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിക്കുന്ന വീഡിയോ വിദ്യാർത്ഥികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതായി സസ്‌പെൻഷൻ ഉത്തരവിലുണ്ട്.

കാഴ്ചശക്തിയില്ല എന്ന തൻ്റെ പരിമിതിയെയാണ് കുട്ടികൾ ചൂഷണം ചെയ്തത് എന്നതിൽ വിഷമമുണ്ടെന്ന് അധ്യാപകൻ ഡോ. സിയു പ്രിയേഷ് പ്രതികരിച്ചിരുന്നു. കാഴ്ചശക്തിയില്ലാത്ത ആളായതുകൊണ്ടാണല്ലോ ഇങ്ങനെ സംഭവിച്ചത്. ഒരുപാട് എഫർട്ട് എടുത്താണ് ക്ലാസെടുക്കുന്നത്. എന്നിട്ടും ക്ലാസിനെ അവമതിക്കുന്ന കുട്ടികളുണ്ടെന്നത് വിഷമകരമാണ് എന്നും അദ്ദേഹം 24നോട് പറഞ്ഞു.

Story Highlights: maharajas college visually impaired teacher ksu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here