മുത്തങ്ങയിൽ ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; ദൃശ്യങ്ങൾ ട്വന്റിഫോറിന്

വയനാട് മുത്തങ്ങയിൽ ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കർണാടക സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്ന കോട്ടയ്ക്കൽ സ്വദേശി നാസർ പകർത്തിയ ദൃശ്യം 24 പുറത്തുവിട്ടു. ( muthanga wild elephant attack towards bike riders )
അത്ഭുതകരമായിരുന്നു രക്ഷപ്പെടൽ. കർണാടക സ്വദേശികൾ വനപാതയിൽ നിർത്തിയ ബൈക്ക് നിലത്തുവീണു. ഇതെടുക്കുന്നതിനിടെ ആന പാഞ്ഞടുത്തു. ആനയുടെ വരവ് ഇവർ ആദ്യം കണ്ടില്ല. ഇതിനിടയിലാണ് കോട്ടയ്ക്കൽ സ്വദേശിയായ നാസറും രണ്ട് സുഹൃത്തുക്കളും ഹൈദരാബാദിലേക്ക് ഈ വഴി യാത്ര ചെയ്തിരുന്നത്. ആനയെ കാണുമെന്ന് കരുതി മൊബൈൽ ഫോൺ ക്യാമറ ഓണാക്കിവച്ചു. ആന ചീറിപ്പാഞ്ഞുവരുന്നത് ഹോണടിച്ച് യാത്രക്കാരെ അറിയിച്ചു. ആനയെ കണ്ടപ്പോൾ ചിത്രമെടുക്കാൻ കർണാടക സ്വദേശികൾ ബൈക്ക് നിർത്തിയതാണെന്ന് കരുതുന്നതായി നാസർ 24നോട് പറഞ്ഞു.
ഇരുവരും ഒരു പരിക്കുകളുമില്ലാതെ രക്ഷപ്പെട്ടതിൻറെ ആശ്വാസം. നേരത്തെ വാഹനം നിർത്തി കാട്ടിൽ കയറി ദൃശ്യം പകർത്തുന്നതിനിടെ തമിഴ്‌നാട് സ്വദേശിയെ കാട്ടാന ഓടിക്കുന്ന സംഭവം പുറത്തുവന്നിരുന്നു. വനം വകുപ്പ് ഇവരിൽ നിന്ന് പിഴയും ഈടാക്കി.
Story Highlights: muthanga wild elephant attack towards bike riders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here