Advertisement

ഹരിയാന മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ വനിത കോച്ചിന് സസ്പെൻഷൻ

August 16, 2023
Google News 2 minutes Read

ഹരിയാനയിൽ മുൻ കായിക മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ വനിത കോച്ചിന് സസ്പെൻഷൻ. ഹരിയാന കായിക വകുപ്പ് ഡയറക്ടർ യശേന്ദ്ര സിംഗ് ആണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്. പെരുമാറ്റ ചട്ട ലംഘനമാരോപിച്ചാണ് സസ്പെൻഷൻ. എന്നാൽ കാരണം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. പരാതി പിൻവലിക്കാൻ അടുത്ത സമ്മർദ്ദം ഉണ്ടായിരുന്നതായി വനിത കോച്ച് ആരോപിച്ചു.

2022ലാണ് യുവതി മന്ത്രിക്കെതിരെ ലൈംഗികപീഡന പരാതി സമർപ്പിക്കുന്നത്. കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾക്ക് വഴങ്ങാത്തതാണ് തന്‍റെ സസ്പെൻഷനിൽ കലാശിച്ചതെന്ന് യുവതി പറഞ്ഞു.

അതേസമയം ഹരിയാന സിവിൽ സർവീസസ് റൂൾസ് പ്രകാരമുള്ള അലവൻസുകൾക്ക് യുവതി അർഹയാണെന്നും ഉത്തരവിലുണ്ട്. 2022 ഡിസംബറിൽ യുവതിയുടെ പരാതിയെ തുടർന്ന് സന്ദീപ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇദ്ദേഹത്തെ കായിക വകുപ്പ് മന്ത്രി സ്ഥാനത്തുനിന്നും നീക്കുകയായിരുന്നു. നിലവിൽ ഇദ്ദേഹം പ്രിന്‍റിങ്, സ്റ്റേഷനറി വകുപ്പിന്‍റെ ചുമതല വഹിക്കുന്നുണ്ട്. അതേസമയം തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നാണ് സന്ദീപ് സിംഗിന്റെ വാദം.

Story Highlights: Lady coach who filed sexual harassment case against Minister suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here