Advertisement

‘പാടത്തെ കളിക്കൂട്ടുകാര്‍’; നാല് പതിറ്റാണ്ടിനിപ്പുറവും സൗഹൃദം കൈവിടാതെ ഒരു കൂട്ടായ്മ

August 16, 2023
2 minutes Read

തൃശ്ശൂര്‍ ജില്ലയിലെ താന്ന്യം പഞ്ചായത്തിലെ പെരിങ്ങോട്ടുകരയില്‍ വ്യത്യസ്ത്യമായ ഒരു സൗഹൃദസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. പേര് ‘പാടത്തെ കളിക്കൂട്ടുകാര്‍’. 1980-1990 കാലഘട്ടങ്ങളില്‍ പാടത്തും, പറമ്പിലും ഒരുമിച്ചു കളിച്ചു വളര്‍ന്ന പെരിങ്ങോട്ടുകരയിലെ കൂട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ഈ കൂട്ടായ്മ.

പാടത്തും ക്ലാസ് മുറികളിലും ഒരുമിച്ചായിരുന്ന സംഘത്തിലെ പല അംഗങ്ങളും ഇന്ന് ലോകത്തിന്റെ പല ഭാഗത്തായി ജോലി ചെയ്യുകയാണ്. എങ്കിലും പഴയ സ്‌നേഹവും, സാഹോദര്യവും, സൗഹൃദവും നാല് പതിറ്റാണ്ടിനിപ്പുറവും കാത്തുസൂക്ഷിക്കുന്നു. കൂടാതെ നാട്ടിലെ അവശരും, അശരണരുമായിട്ടുള്ളവര്‍ക്ക് കൈതാങ്ങാകുകയും ചെയ്യുന്നു.

വിദ്യാര്‍ഥികള്‍ക്ക് വ്യക്തിപരമായും, സ്‌കൂള്‍ തലത്തിലും പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക. പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുക. രോഗികള്‍ക്ക് വൈദ്യസഹായാം എത്തിക്കുക. വിവാഹ ധനസഹായം നല്കുക തുടങ്ങിയവ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. പരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കുന്നവരെയും, വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവരെയും ആദരിക്കുകയും ചെയ്യുന്നു.

2023-ലെ പൊതുപരീക്ഷയില്‍ വിജയിച്ചവരെയും, ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ പെരിങ്ങോട്ടുകാരക്കാരനായ സാജന്‍ മാസ്റ്ററെയും, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ തുടര്‍ച്ചയായി ഉന്നതവിജയം നേടിയവരെയും, താന്ന്യം ഗവണ്മെന്റ് ഹൈസ്‌കൂളിനെയും, പ്രധാന അധ്യാപകരെയും, കേരള വോളിബോള്‍ ടീം ക്യാപ്റ്റനായ നാട്ടുകാരന്‍ റിജാസിനെയും ആദരിച്ചു.

പാടത്തെ കളിക്കൂട്ടുകാര്‍ എന്ന കൂട്ടായ്മയുടെ ദൈനംദിന കാര്യങ്ങള്‍ തീരുമാനിക്കാനായി ‘പാടവരമ്പ്’ എന്ന പേരില്‍ ഒരു എക്‌സിക്യൂട്ടീവ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ചെറുപ്പകാലത്ത് പാടത്തെ കളികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തിരുന്നത് പാടവരമ്പത്തു വെച്ചായിരുന്നു എന്നതാണ് ഈ പേര് വെക്കാന്‍ കാരണം.

Story Highlights: Thrissur friend’s group charity program

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top