പാര്‍പ്പിട ആവശ്യത്തിന് അനുമതി നല്‍കിയ കെട്ടിടം റിസോര്‍ട്ട് ആക്കി മാറ്റി; മാത്യുകുഴൽനാടൻ ഭൂപതിവ് ചട്ടം ലംഘിച്ചതായി രേഖകള്‍

മാത്യുകുഴൽനാടൻ എംഎല്‍എ ഭൂപതിവ് ചട്ടം ലംഘിച്ചതായി രേഖകള്‍. പാര്‍പ്പിട ആവശ്യത്തിന് റവന്യുവകുപ്പ് അനുമതി നല്‍കിയ കെട്ടിടം റിസോര്‍ട്ട് ആക്കി മാറ്റിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. മാത്യു കുഴല്‍നാടന് ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്ത് റിസോര്‍ട്ട് ലൈസന്‍സ് നല്‍കിയതിന്റെ രേഖകള്‍ 24ന് ലഭിച്ചു.
മാത്യു കുഴല്‍നാടന്‍ നേരത്തെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ തരത്തിലുള്ള നിയമലംഘനങ്ങളും നടത്തിയിട്ടില്ലെന്നും കെട്ടിടം പാര്‍ട്ടിപ്പിട ആവശ്യത്തിനാണ് ഉപയോഗിച്ചിരുന്നതെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നിട്ടുള്ളത്. പാര്‍പ്പിട ആവശ്യത്തിന് റവന്യുവകുപ്പ് അനുമതി നല്‍കിയ കെട്ടിടം റിസോര്‍ട്ട് ആക്കി മാറ്റിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 1964-ലെ ഭൂപതിവ് ചട്ടപ്രകാരം എല്‍.എ. പട്ടയമാണെന്നും മാത്യു കുഴല്‍ നാടന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്‍.എ. പട്ടയം ലഭിച്ച ഭൂമിയില്‍ വീട് നിര്‍മ്മിക്കാനും കൃഷി ആവശ്യങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. അങ്ങനെയുള്ള ഭൂമി തരംമാറ്റിയത് നിയമലംഘനമാണ്.
ഇതിനിടെ നികുതിവെട്ടിപ്പ് ആരോപണത്തില്‍ മാത്യു കുഴല്‍നാടന്റെ വിശദീകരണം തള്ളി സിപിഐഎം രംഗത്തെത്തി. ഉന്നയിക്കപ്പെട്ട ആരോപണത്തില്‍ മാത്യു ആദ്യം കൃത്യമായ മറുപടി പറയട്ടെ എന്നും വീണയ്‌ക്കെതിരായ മാത്യുവിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതിനെ കുറിച്ച് അതിനുശേഷം ആലോചിക്കാമെന്നുമാണ് പാര്‍ട്ടി തീരുമാനം.
Story Highlights: Mathew Kuzhalnadan’s resort controversy documents
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here