Advertisement

ഒരു ദിവസം എത്ര മദ്യം കഴിക്കാം?; മദ്യപാനം രക്തസമ്മര്‍ദത്തെ ബാധിക്കുന്നത് ഇങ്ങനെ

August 18, 2023
Google News 2 minutes Read
As Little As One Alcoholic Drink a Day Could Raise Blood Pressure

ഞാന്‍ കുറച്ചേ മദ്യപിക്കൂ, ഞാന്‍ വല്ലപ്പോഴുമേ കുടിക്കാറുള്ളൂ, എന്നിങ്ങനെ മദ്യപാനത്തെ വളരെ ലൈറ്റായി സമീപിക്കുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ എല്ലാ ദിവസവും ഉയര്‍ന്ന അളവില്‍ മദ്യപിക്കുന്നവരിലും കുറഞ്ഞ അളവില്‍ മദ്യപിക്കുന്നവരിലും ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഹൈപ്പര്‍ ടെന്‍ഷനുമായി മല്ലിടാത്ത ആളുകളില്‍ പോലും ഏത് അളവിലുള്ള മദ്യവും ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകും. ഇനി രക്താതിസമ്മര്‍ദം ഇല്ലാത്തവരില്‍ ആണെങ്കിലോ മദ്യപാനം ഇതിന് വഴിവയ്ക്കുകയും ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിലനിര്‍ത്തുന്നതിന് ആരോഗ്യകരമായ ഭാരം നിയന്ത്രിക്കല്‍, ശരിയായ ഭക്ഷണക്രമം, ക്രമമായ വ്യായാമം എന്നിവയ്ക്ക് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ പുതിയ മെറ്റാ അനാലിസിസ് പ്രകാരം, ദിവസേന മദ്യം കഴിക്കുന്നവരില്‍, അതെത്ര കുറഞ്ഞ അളവാണെങ്കിസും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. ഇത്തരക്കാര്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് മദ്യം കഴിക്കുന്നത് ഒഴിവാക്കിയേ തീരൂ.

Read Also:കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി; യുവതിയുടെ ഉള്ളില്‍ 15 കിലോയുള്ള മുഴ; നീക്കി

രക്തസമ്മര്‍ദം കൂടുന്നതില്‍ മദ്യത്തിന്റെ പങ്ക് നേരത്തെ തെളിയിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും കുറഞ്ഞ അളവില്‍ മദ്യം കഴിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദത്തിന് എന്ത് സംഭവിക്കുമെന്നതാണ് പുതിയ കണ്ടെത്തല്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20000പേരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വൈനോ ബിയറോ ആല്‍ക്കഹോള്‍ കൂടുതല്‍ അടങ്ങിയ ഡ്രിങ്‌സോ കഴിച്ചാല്‍ രക്തസമ്മര്‍ദം കൂടുമെന്ന് കണ്ടെത്തി.

Story Highlights: As Little As One Alcoholic Drink a Day Could Raise Blood Pressure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here