Advertisement

പാതി കളിച്ചത് മഴ; ഇന്ത്യ-അയര്‍ലന്റ് ആദ്യ ടി-20യില്‍ ഇന്ത്യക്ക് ജയം

August 18, 2023
1 minute Read
India-Ireland 1st T-20 India won

ഇന്ത്യ-അയര്‍ലന്റ് ആദ്യ ട്വന്റി-20യില്‍ ഇന്ത്യക്ക് ജയം. ഡബ്ലിനില്‍ മഴ എടുത്ത പാതികളിയില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയ്ക്ക് 2 റണ്‍സ് വിജയം.

മത്സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യ അയര്‍ലന്റിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്റ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്സ് നേടി. മറുപടി ബാറ്റിങ്ങില്‍ 6.5 ഓവറില്‍ രണ്ടിന് 47 എന്ന നിലയില്‍ ഇന്ത്യ നില്‍ക്കുമ്പോഴാണ് മഴ എത്തിയത്. കളി തുടരാനാകില്ലെന്ന് ഉറപ്പായതോടെ ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും റിതുരാജ് ഗെയ്കവാദും നല്‍കിയ തുടക്കമാണ് ഇന്ത്യക്ക് തുണയായത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 46 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ആദ്യ പത്ത് ഓവറുകളോളം പതറിയ അയര്‍ലന്റിനെ, എട്ടാം നമ്പര്‍ ബാറ്റര്‍ ബാരി മക്കാര്‍ത്തിയാണ് വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ പോരാടിയത്. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 33 പന്തില്‍ 52 റണ്‍സുമായി മക്കാര്‍ത്തി പുറത്താകാതെ നിന്നു.

Story Highlights: India-Ireland 1st T-20 India won

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top