Advertisement

ബാറ്റ ഇന്ത്യ അഡിഡാസുമായി പങ്കാളിത്ത ചർച്ചയിൽ: റിപ്പോർട്ട്

August 19, 2023
Google News 2 minutes Read

പ്രശസ്ത പാദരക്ഷ നിർമ്മാതാക്കളായ ബാറ്റ ഇന്ത്യ, സ്‌പോർട്‌സ് വെയർ ഭീമനായ അഡിഡാസുമായി പങ്കാളിത്തത് ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. ബാറ്റ ഇന്ത്യയും അഡിഡാസും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ സഹകരണം രൂപീകരിക്കുന്നത് കേന്ദ്രീകരിച്ചുള്ള ചർച്ചകൾ നടക്കുന്നതായി CNBC-TV18 റിപ്പോർട്ട് ചെയ്തു.

രാജ്യത്തുടനീളം 2,050-ലധികം സ്റ്റോറുകളുള്ള ഒരു വലിയ റീട്ടെയിൽ ശൃംഖലയാണ് ബാറ്റ ഇന്ത്യയ്ക്കുള്ളത്. ഉപഭോക്തൃ മുൻഗണനകൾ നിറവേറ്റുന്നതിൽ ബാറ്റ ഇന്ത്യ പാദരക്ഷ വിപണിയിൽ സജീവസാന്നിധ്യമാണ്.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

യുവാക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ലക്ഷ്യമിട്ട് 500-ലധികം സ്റ്റോറുകളിലേക്ക് “സ്‌നീക്കർ” ഷൂ വിപുലീഖരിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ സമീപകാല വാർഷിക റിപ്പോർട്ടിൽ പറയുന്നു. അഡിഡാസും ബാറ്റ ഇന്ത്യയും ഈ വിഷയത്തിൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Story highlights – Footwear brand Bata India in partnership talks with Adidas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here