‘കഴിവുള്ളവരെ അംഗീകരിക്കും,വിനായകൻ നല്ല നടൻ’; അഭിപ്രായവ്യത്യാസം ചില പരാമര്‍ശങ്ങളിൽ; ഗണേഷ് കുമാർ

വിനായകൻ നല്ല നടനാണെന്നും അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസം ചില പരാമർശങ്ങളുടെ പേരിൽ മാത്രമാണെന്നും നടനും എം.എൽ.എയുമായ കെ. ബി. ഗണേഷ് കുമാർ. മലയാളത്തിലെ എല്ലാവരും നല്ല നടന്മാരാണെന്നും എം.എൽ.എ പറഞ്ഞു. രജനികാന്ത് നായകനായെത്തിയ ‘ജയിലർ’ കാണാൻ തീയറ്ററിലെത്തിയതായിരുന്നു ഗണേഷ് കുമാർ.(K B Ganesh Kumar about Vinayakan on Jailer Movie)
ചിത്രത്തിൽ പ്രതിനായകവേഷത്തിലെത്തിയ വിനായകനെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാവരും ഉണ്ട്, എല്ലാവരും നല്ലതല്ലേ എന്ന് ഗണേഷ് മറുപടി പറഞ്ഞു. വിനായകനൊക്കെ നല്ല നടനല്ലേ എന്നും അതിൽ ഒരു തർക്കവുമില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
റിവ്യൂ ഒക്കെ വായിച്ചപ്പോള്‍ കൊള്ളാമെന്ന് തോന്നി. ജയിലര്‍ കണ്ടവർ പടം കൊള്ളാമെന്ന് പറഞ്ഞു. അപ്പോള്‍ ഒന്ന് കണ്ടുനോക്കാമെന്ന് വിചാരിച്ചു. അല്ലെങ്കിലും രജനികാന്തിന്റെ പടമൊന്ന് കണ്ട് നോക്കും‘- ഗണേഷ് കുമാർ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട് വിനായകൻ നടത്തിയ വിവാദ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന്, അതും ഇതുമായി ബന്ധമില്ലെന്നും ഒരു നടനെന്ന നിലയിലും കലാകാരന്‍ എന്ന നിലയിലും കഴിവുള്ളവരെ അംഗീകരിക്കുമെന്നും ഗണേഷ് പറഞ്ഞു. ചില പരാമര്‍ശത്തിന്റെ പേരിലേ വിനായകനുമായി അഭിപ്രായ വ്യത്യാസം ഉള്ളൂവെന്നും ഗണേഷ് വ്യക്തമാക്കി.
Story Highlights: K B Ganesh Kumar about Vinayakan on Jailer Movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here