കെ.കെ കുഞ്ഞിരാമൻ നിര്യാതനായി

വടകര പുതിയങ്ങാടി, കണ്ണങ്കണ്ടിയിൽ കുഞ്ഞിരാമൻ നിര്യാതനായി. 85 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ഫ്‌ളവേഴ്‌സ്, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ചെയർമാൻ ഗോകുലം ഗോപാലന്റെ സഹോദരി നാരായണിയുടെ ഭർത്താവാണ് കുഞ്ഞിരാമൻ. ( kk kunjiraman passes away )
ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ മകൻ ഡോ.കെ കെ മനോജിന്റെ പിരപ്പൻകോട്ടുള്ള വസതിയിൽ പൊതുദർശനം നടക്കും. ഞായറാഴ്ച മൂന്നുമണിക്ക് സ്വദേശമായ വടകര കണ്ണങ്കണ്ടിയിലുള്ള സ്വവസതിയിലാണ് സംസ്‌കാരം.
മക്കൾ : ഡോ കെ കെ മനോജൻ (വൈസ് ചെയർമാൻ ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ,ജിജി ഹോസ്പിറ്റൽ & ശ്രീ പത്മം മെഡിക്കൽ ഫാർമ), ചന്ദ്രൻ ഡിജിഎം ശ്രീ ഗോകുലം ചിറ്റ്സ്സ് &ഫൈനാൻസ് കമ്പനി കോയമ്പത്തൂർ) , സുമതിവിജയൻ, പ്രമോദ് (ഡിജിഎം ശ്രീ ഗോകുലം ചിറ്റ് സ്സ് &ഫൈനാൻസ് കമ്പനി)
മരുമക്കൾ : ഡോക്ടർ ഷീജാ ജി മനോജൻ(മാനേജിംഗ് ഡയറക്ടർ ഡയറക്ടർ ജിജി ഹോസ്പിറ്റലിൽ, ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, മാനേജിംഗ് ഡയറക്ടർ ശ്രീപത്മം ഫാർമ), ഡാഷ്‌നി ചന്ദ്രൻ, വിജയൻ,ജിഗിനാ പ്രമോദ് സഹോദരങ്ങൾ വടകര കണ്ണങ്കണ്ടിയിൽ കേളപ്പൻ, കണാരൻ മക്കൾ കെ കെ നാണു (ഡയറക്ടർ ഗോകുലം ചിറ്റ്സ്സ്& ഫൈനാൻസ് കമ്പനി), ബാലകൃഷ്ണൻ, രാജൻ, ശശി ഗോകുലം , അശോകൻ,രതീഷ്.
Story Highlights: kk kunjiraman passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here