ഗവിയിൽ ഫോറസ്റ്റ് വാച്ചറെ മർദിച്ച സംഭവം; മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട ഗവിയിൽ ഫോറസ്റ്റ് വാച്ചറെ മർദിച്ച സംഭവത്തിൽ വികസന കോർപറേഷൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. വനം വികസന കോർപറേഷനിലെ അസി. മാനേജർമാരായ രാജേഷ്, വിശാന്ത് ഓഫിസ് അസിസ്റ്റന്റ് ഹാബി എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. വനം വികസന കോർപ്പറേഷൻ അധ്യക്ഷ ലതിക സുഭാഷിന്റെ നിർദേശപ്രകാരമാണ് നടപടി. ( officials who attacked forest watcher suspended )
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഓഫിസിലെ കറന്റ് പോയതുമായി ബന്ധപ്പെട്ട തർക്കമാണ് വർഗീസ് രാജിന്റെ മർദനത്തിലേക്ക് എത്തിച്ചത്. സംഭവത്തിൽ വനം വികസന കോർപ്പറേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു.
ഇന്നലെ രാത്രി ആരോഗ്യനില വഷളായതോടെ വർഗീസിനെ പീരുമേട് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി.
Story Highlights: officials who attacked forest watcher suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here