Advertisement

‘ഓണത്തിനെങ്കിലും പെൻഷൻ കിട്ടുമോ എന്ന യുഡിഎഫ് ഭരണകാലത്തെ ആശങ്കകൾ എൽഡിഎഫ് ഭരണത്തിൽ ഇല്ലാതായി’; മന്ത്രി പി രാജീവ്

August 19, 2023
2 minutes Read
p rajeev onam pension 2023

ഓണത്തിനെങ്കിലും പെൻഷൻ കിട്ടുമോ എന്ന യുഡിഎഫ് ഭരണകാലത്തെ ആശങ്കകൾ എൽഡിഎഫ് ഭരണത്തിൽ ഇല്ലാതായെന്ന് മന്ത്രി പി രാജീവ്. ഓണമാകുമ്പോൾ രണ്ട് മാസത്തെ പെൻഷൻ കിട്ടുമെന്ന സന്തോഷവും സമാധാനവുമാണ് വയോജനങ്ങൾ പങ്കുവെയ്ക്കുന്നത്. (P Rajeev on Onam Pension 2023)

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

രണ്ട് വർഷമായി സാമൂഹ്യസുരക്ഷാ പെൻഷനുകൾക്ക് കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതം എത്തുന്നില്ലെങ്കിലും ഇടതുപക്ഷ സർക്കാർ പെൻഷൻ വിതരണം മുടങ്ങാതെ കൊണ്ടുപോകുകയാണ്. അല്ലലില്ലാതെ ഓണം ആഘോഷിക്കാം. സർക്കാർ ഒപ്പമുണ്ടെന്നും പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

ഓണത്തിനെങ്കിലും പെൻഷൻ കിട്ടുമോ എന്ന ആശങ്കയായിരുന്നു ഏഴ് വർഷങ്ങൾക്ക് മുൻപ് വയോജനങ്ങൾ പങ്കുവച്ചിരുന്നതെങ്കിൽ ഓണമാകുമ്പോൾ രണ്ട് മാസത്തെ പെൻഷൻ കിട്ടുമെന്ന സന്തോഷവും സമാധാനവുമാണ് ഇന്ന് വയോജനങ്ങൾ പങ്കു വെക്കുന്നത്. എന്തുകൊണ്ട് ഈ സർക്കാരിനെ ജനങ്ങൾ ചേർത്തുപിടിക്കുന്നു എന്നതിന്റെ അനേക കാരണങ്ങളിലൊന്നുകൂടിയാണിത്. പതിവ് തെറ്റിക്കാതെ ഈ ഓണത്തിനും രണ്ട് മാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപ 60ലക്ഷത്തോളം ആളുകൾക്ക് കൈമാറിത്തുടങ്ങിയിട്ടുണ്ട്.

അല്ലലില്ലാതെ സ്വന്തം നിലയിൽ ഓണം ആഘോഷിക്കാൻ വയോജനങ്ങൾക്കായി 1,762 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയും ചേർന്നതാണ് ഈ തുക. രണ്ട് വർഷമായി സാമൂഹ്യസുരക്ഷാ പെൻഷനുകൾക്ക് കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതം എത്തുന്നില്ലെങ്കിലും ഇടതുപക്ഷ സർക്കാർ പെൻഷൻ വിതരണം മുടങ്ങാതെ കൊണ്ടുപോകുകയാണ്. അല്ലലില്ലാതെ ഓണം ആഘോഷിക്കാം. സർക്കാർ ഒപ്പമുണ്ട്.

Story Highlights: P Rajeev on Onam Pension 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top