Advertisement

ട്രെയിനില്‍ വനിതാ ടി ടി ഇക്ക് യാത്രക്കാരന്റെ മർദ്ദനം; പ്രതി പിടിയിൽ

August 19, 2023
Google News 2 minutes Read
passenger-assaults-woman-ttr-on-mangalore-chennai-express-

ട്രെയിനില്‍ വനിതാ ടി ടി ഇ യെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. ജനറല്‍ ടിക്കറ്റെടുത്ത് സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തത് തടഞ്ഞപ്പോഴാണ് ആക്രമിച്ചത്. വടകര സ്വദേശി രൈരുവിനെ കോഴിക്കോട് റെയില്‍വെ പൊലീസാണ് പിടികൂടിയത്. മംഗളുരു – ചെന്നൈ എക്‌സ്പ്രസ് ട്രെയിനിലെ ടി ടി ഇ രജിതക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.(Passenger Assaults Woman TTR on Mangalore Chennai Express)

ജനറൽ ടിക്കറ്റടുത്ത് റിസർവേഷൻ സീറ്റിൽ ഇരുന്നത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണമുണ്ടായത്. യാത്രക്കാരൻ രണ്ടു പ്രാവശ്യം മുഖത്തടിച്ചെന്ന് ടി.ടി.ആർ പറഞ്ഞു. കൊഴിലാണ്ടി റെയിൽവേ സ്റ്റേഷൻ ട്രെയിനെത്തിയപ്പോൾ യാത്രക്കാരൻ അവിടെ ഇറങ്ങി മറ്റൊരു കോച്ചിലേക്ക് കയറുകയായിരുന്നു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഇയാളെ പിടികൂടുകയും കോഴികോടെത്തിയപ്പോൾ ആർ.പി.എഫിന് കൈമാറുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്. വനിതാ ടി.ടി.ആർ കോഴിക്കോട് ബീച്ചാശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.

Story Highlights: Passenger Assaults Woman TTR on Mangalore Chennai Express

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here