ആദ്യ തെരഞ്ഞടുപ്പിൽ ഉമ്മൻചാണ്ടിയെ ‘പാട്ടും പാടി ജയിപ്പിച്ച’ പൗലോസ് ഏട്ടൻ

ആദ്യ തെരഞ്ഞടുപ്പിൽ ഉമ്മൻചാണ്ടിയെ ‘പാട്ടും പാടി ജയിപ്പിച്ച’ ഒരു കക്ഷിയുണ്ട് പുതുപ്പള്ളിയിൽ. എഴുപത് കഴിഞ്ഞ പൗലോസ് ഇന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന് വേണ്ടിയും പാട്ട് എഴുതാൻ തയാറെടുക്കുകയാണ്. ആരോഗ്യം അനുവദിച്ചിരുന്നുവെങ്കിൽ ഭക്ഷണം ഉപേക്ഷിച്ചും ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമായിരുന്നുവെന്ന് പൗലോസ് ഏട്ടൻ പറയുന്നു.
ചാണ്ടിയെ കണ്ടപ്പോൾ ഈ വിധത്തിൽ പ്രതികരിക്കാൻ എന്തായിരുന്നു കാരണമെന്ന ചോദ്യത്തിനു പൗലോസ് ഏട്ടന്റെ മറുപടി ഇങ്ങനെയായിരുന്നു. അത് എന്റെ മനസിൽ തോന്നിയ വികാരമാണ്. കുഞ്ഞൂഞ്ഞ് എന്ന് നാട്ടുകാർ വിളിക്കുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ പെട്ടെന്ന് ഒരു നിമിഷം ഓർത്ത് പോയി. അദ്ദേഹത്തിന്റെ മകൻ എന്റെ വീട്ടിൽ വോട്ട് ചോദിച്ച് വന്നല്ലോ എന്ന് ചിന്തിച്ചത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്.
ഉമ്മൻചാണ്ടിയെ കുറിച്ച് ചോദിച്ചാൽ പൗലോസ് ഏട്ടന് നൂറു നാവാണ്. ഉമ്മൻചാണ്ടിക്ക് വേണ്ടി പൗലോസ് ഏട്ടൻ വർഷങ്ങൾക്ക് മുമ്പ് തെരഞ്ഞെടുപ്പ് കവിതയും രചിച്ചിട്ടുണ്ട്. അല്ല പൗലോസ് ഏട്ടാ, ഇത്തവണ എങ്ങനാ ചാണ്ടി ഉമ്മൻ ജയിക്കുവോ എന്ന ചോദ്യത്തിന് ഉറപ്പായും ജയിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Story Highlights: Puthuppally bypoll; Poulose wrote election song for Oommen Chandy in first election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here