Advertisement

സ്‌കൂളിൽ പരിശോധനക്ക് എത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്‌കൂളിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല; അധ്യാപികക്ക് സസ്പെൻഷൻ

August 20, 2023
Google News 1 minute Read
malappuram teacher suspended

സ്‌കൂളിൽ പരിശോധനക്ക് എത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്‌കൂളിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്ത അധ്യാപികക്ക് സസ്പെൻഷൻ. മലപ്പുറം കാരക്കുന്ന് പഴേടം എ.എൽ.പി സ്‌കൂൾ അധ്യാപിക സിദ്‌റഹതുൽ മുൻതഹയെയാണ് സസ്പെന്റ് ചെയ്തത്. ( malappuram teacher suspended )

സ്‌കൂളിൽ പരിശോധനക്ക് എത്തിയ മഞ്ചേരി എഇഓ ,ബിപിഓ ,നൂൺ മീൽ സൂപ്പർവൈസർ എന്നിവരെ ഇന്നലെ അധ്യാപിക സിദ്‌റഹതുൽ മുൻതഹ തടയുകയായിരുന്നു. സ്‌കൂൾ ഗേറ്റ് പൂട്ടി ഏറെ നേരം ഇവരെ പുറത്ത് നിർത്തി. തുടർന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറാണ് നടപടിയെടുത്തത്.

പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് ,ഉച്ചഭക്ഷണ വിതരണം തടസ്സപ്പെടുത്തൽ ,വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വെക്കൽ എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. സ്‌കൂളിൽ എസ്.എസ് .കെ മുഖാന്തിരം നൽകിയ ചോദ്യപ്പേപ്പർ ഉപയോഗിക്കാതെ അനധികൃതമായി ചോദ്യപ്പേപ്പർ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Story Highlights: malappuram teacher suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here