Advertisement

ലോഡ് ഷെഡ്ഡിംഗ്: അന്തിമ തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിട്ടു

August 21, 2023
Google News 3 minutes Read
CM pinarayi Vijayan will make final decision on load shedding

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ എന്ത് നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. ഈ മാസം 25ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രിയാകും തീരുമാനിക്കുക. (CM pinarayi Vijayan will make final decision on load shedding)

കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെയാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നത്. എന്നാല്‍ ലോഡ് ഷെഡിംഗ് വേണമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. 25ന് മുഖ്യമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ വിഷയം അവതരിപ്പിക്കും. അതേസമയം വൈദ്യുതി വാങ്ങിയതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശം നല്‍കി. കരാര്‍ നീട്ടണമെന്ന അപേക്ഷയില്‍ വാദം കേട്ട ശേഷമാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

Read Also: സ്ട്രീറ്റ് ഫുഡിൽ ഏറ്റവും മോശം ഭക്ഷണം ഇവ; പട്ടികയിൽ ഇടംപിടിച്ച് ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവം

കഴിഞ്ഞ ഒന്നര മാസം വൈദ്യുതി വാങ്ങിയതിന്റെ കണക്കാണ് നല്‍കേണ്ടത്. 365 മെഗാവാട്ട് വൈദ്യുതി നല്‍കിക്കൊണ്ടിരുന്ന രണ്ട് കമ്പനികളുമായുള്ള കരാര്‍ ഇന്ന് അവസാനിക്കും. ബോര്‍ഡിന്റെ അഭ്യര്‍ത്ഥന പ്രകാരം അടിയന്തര വാദം കേള്‍ക്കാന്‍ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. കാലാവധി നീട്ടി നല്‍കിയാല്‍ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകും. കമ്മീഷന്റെ തീരുമാനം അറിഞ്ഞശേഷമേ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ വേണമോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ.

Story Highlights: CM pinarayi Vijayan will make final decision on load shedding

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here