ഇൻസൈറ്റ് മീഡിയാ സിറ്റിയുടെ കോർപ്പറേറ്റ് ഓഫീസ് കൊച്ചി വെണ്ണലയിൽ പ്രവർത്തനം ആരംഭിച്ചു

ഇൻസൈറ്റ് മീഡിയാ സിറ്റിയുടെ കോർപ്പറേറ്റ് ഓഫീസ് കൊച്ചി വെണ്ണലയിൽ പ്രവർത്തനം ആരംഭിച്ചു. ഇൻസൈറ്റ് മീഡിയാ സിറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വിശാലമായ ഓഫിസ് സമുച്ചയമാണ് കൊച്ചി വെണ്ണല പുതിയ റോഡിൽ പ്രവർത്തനം ആരംഭിച്ചത്. കമ്പനി ബോർഡ് അംഗങ്ങൾ ചേർന്ന് ഇൻസൈറ്റ് മീഡിയാ സിറ്റി കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഫ്ലവേഴ്‌സ് ചെയർമാൻ ഗോകുലം ഗോപാലൻ, ട്വന്റി ഫോർ ചെയർമാൻ ആലുങ്കൽ മുഹമ്മദ്, ഇൻസൈറ്റ് മീഡിയ സിറ്റി ഡയറക്ടർ സതീഷ് ജി പിള്ള, ഫ്ലവേഴ്സ് മാനേജിങ് ഡയറക്ടറും ട്വന്റി ഫോർ ചീഫ് എഡിറ്ററുമായ ആർ ശ്രീകണ്ഠൻ നായർ എന്നിവർ സംസാരിച്ചു.
പ്രമുഖ ചാർട്ടഡ് അക്കൗണ്ടന്റായ മോനി അനന്തശിവൻ, 24 എഡിറ്റർ ഇൻ ചീഫ് പിപി ജെയിംസ്, 24 എക്സിക്യൂട്ടീവ് എഡിറ്റർ കെ. ആർ ഗോപീകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു.
Story Highlights: insight media city new office inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here