‘ഇരട്ട ചങ്കനല്ല, ഓട്ട ചങ്കൻ; മാധ്യമങ്ങളെ പേടിച്ച് ഒളിച്ചുനടക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി’; വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ വായടപ്പിച്ച ആരോപണങ്ങളാണ് പ്രതിപക്ഷത്തിന്റെതെന്ന് വി ഡി സതീശൻ. മാധ്യമങ്ങളെ പേടിച്ച് ഒളിച്ചുനടക്കുന്ന ആദ്യത്തെ മുഖ്യമന്ത്രി.മുഖ്യമന്ത്രി ഇരട്ട ചങ്കനല്ല, ഓട്ട ചങ്കനെന്നും വി ഡി സതീശൻ വ്യക്തമാക്കി. പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(VD Satheesan criticized Pinarayi Vijayan)
മുഖ്യമന്ത്രിക്ക് ജനങ്ങളെയും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയുമൊക്കെ ഭയമാണെന്ന് വി ഡി സതീശൻ പറഞ്ഞു. ആകാശവാണി പോലെയാണ് മുഖ്യമന്ത്രി. ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം തരില്ല. അധികാരം തലക്ക് പിടിച്ച ആളാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
പൊതുമരാമത്ത് മന്ത്രി അമിത അധികാരങ്ങൾ കയ്യാളുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘത്തിന് നേതൃത്വം നൽകുന്നത് റിയാസാണ്. നിയമവിരുദ്ധ പ്രവർത്തനം നടത്തി അത് ചോദ്യം ചെയ്യുന്നവർക്കെതിരെ പൊലീസിനെയും വിജിലൻസിനെയും വിട്ട് ഭീഷണിപ്പെടുത്തുകയാണ്. ആ രീതി ഇനി നടക്കില്ല. ആഭ്യന്തര വകുപ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.
രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയില്ല. നേതൃത്വം പറയുന്ന തീരുമാനങ്ങൾ ഉൾക്കൊള്ളുന്ന നേതാവാണ് അദ്ദേഹം. അതൃപ്തിയെന്നത് മാധ്യമ സൃഷ്‌ടി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനത്തിന് ഇന്ന് തുടക്കമാകും. പാമ്പാടി പഞ്ചായത്തിലാണ് ആദ്യ പര്യടനം. രാത്രി ഏഴിന് വട്ടക്കുന്നില്‍ പര്യടനം സമാപിക്കും.
Story Highlights: VD Satheesan criticized Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here