Advertisement

എഐസിസി വർക്കിംഗ് കമ്മിറ്റി; ചെന്നിത്തലയെ അവഗണിച്ചതിൽ യുഡിഎഫ് ഘടക കക്ഷികളിലും അതൃപ്തി

August 22, 2023
Google News 2 minutes Read
AICC Working Committee; UDF react to Ramesh Chennithala's neglect

എഐസിസി വർക്കിംഗ് കമ്മിറ്റിയിൽ രമേശ് ചെന്നിത്തലയെ അവഗണിച്ചതിൽ യുഡിഎഫ് ഘടക കക്ഷികളിലും അതൃപ്തി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തർക്ക സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്നാണ് ഘടക കക്ഷികളുടെ പൊതുവികാരം. പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തലയ്ക്ക് മാന്യമായ പരിഗണന നൽകണമായിരുന്നുവെന്നും കോൺ​ഗ്രസ്സ് ഗ്രൂപ്പ് രാഷ്ട്രീയം യുഡിഎഫിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കരുതെന്നും ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ ആവശ്യപ്പെടുന്നു.

അതേസമയം, രമേശ് ചെന്നിത്തലയ്ക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. രമേശ് ചെന്നിത്തലയ്ക്ക് പുതിയ സ്ഥാനങ്ങൾ കിട്ടാൻ സാധ്യതയുണ്ട്. മറ്റു കാര്യങ്ങൾ സെപ്റ്റംബർ ആറാം തീയതി പറയാം. രമേശിന് മാനസികപ്രയാസമുണ്ടായെങ്കില്‍ അദ്ദേഹം പറയും. എല്ലാവരുടെയും മനസറിഞ്ഞ് സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹം തൃപ്തനാണെന്നും പുതിയ സ്ഥാനങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നും കെ. സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിലെ അതൃപ്തി തള്ളാതെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുന്നിലെ പ്രധാന പ്രധാന അജണ്ട പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജയമാണ്. മറ്റു കാര്യങ്ങളില്‍ ആറാം തീയതിക്കുശേഷം മറുപടിയെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലെ സ്ഥിരാംഗമായി മാത്രം നിലനിര്‍ത്തിയതില്‍ അതൃപ്തിയുണ്ടെന്ന മാധ്യമവാർത്ത തള്ളാതെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

Story Highlights: AICC Working Committee; UDF react to Ramesh Chennithala’s neglect

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here