ആദിവാസി കുടുംബങ്ങൾക്ക് ടാർപോളിൻ വിതരണം ചെയ്ത് മമ്മൂട്ടിയുടെ കെയർ ആൻറ് ഷെയർ

പുൽപ്പള്ളിയിലെ വെട്ടത്തൂർ, വണ്ടിക്കടവ്, ചെത്തിമറ്റം എന്നീ ആദിവാസി കോളനികളിൽ ചോർന്നൊലിച്ചു ദുരിതത്തിൽ കഴിയുന്ന 50 ഓളം ആദിവാസി കുടുംബങ്ങൾക്ക് ടാർപോളിൻ നൽകി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ. ദുരിതമനുഭവിക്കുന്നവരുടെ ആവശ്യം ഫോറസ്റ്റ് റേഞ്ച് ഓഫീസർ അബ്ദുൾ സമദ് അറിയിച്ചതിനെ തുടർന്നാണ് പദ്ധതി സാധ്യമായതെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കി.
ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, വാർഡ് മെമ്പർ മണി, ഫോറസ്റ്റ് ഓഫീസർമാരായ സജി, മണികണ്ഠൻ, സതീഷ്, ചിഞ്ചു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Story Highlights: mammootty care and share pulppally
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here