ഡൽഹിയിൽ പള്ളിക്ക് നേരെ ആക്രമണം, പിന്നിൽ ഹിന്ദു സംഘടനകളെന്ന് ആരോപണം; ഒരാൾ അറസ്റ്റിൽ

രാജ്യ തലസ്ഥാനത്ത് ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. ഞായറാഴ്ച പ്രാർത്ഥനയ്ക്കിടെ മുദ്രാവാക്യങ്ങളുമായി അതിക്രമിച്ച് കയറിയ അക്രമികൾ പള്ളി അടിച്ചു തകർത്തു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്ക് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
വടക്ക് കിഴക്കൻ ഡൽഹിയിലെ താഹിർപൂരിലെ ക്രിസ്ത്യൻ പള്ളിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. ഒരു സംഘം ആളുകൾ സിയോൺ പ്രെയർ ഹൗസിലേക്ക് ഇരച്ചുകയറി ഹാൾ അടിച്ചുതകർക്കുകയും ഫർണിച്ചറുകളും സംഗീതോപകരണങ്ങളും വലിച്ചെറിയുകയുമായിരുന്നു. ശേഷം പ്രാർത്ഥനാ ഹാളിനുള്ളിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ആക്രമണത്തിന് പിന്നിൽ ഹിന്ദു സംഘടനകളാണെന്നാണ് ആരോപണം. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പള്ളി അധികൃതർ പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രയർ ഹൗസിൽ പ്രാർത്ഥനയുടെ മറവിൽ ഹിന്ദുമതത്തെ അവഹേളിക്കുന്ന പദപ്രയോഗം നടത്തിയതിനാണ് ആക്രമണമെന്നാണ് സൂചന.
Story Highlights: Mob vandalises Delhi church during prayer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here