യാത്രകൾക്ക് കൂട്ടായി ഒരാൾ കൂടി, പുത്തൻ കാർ സ്വന്തമാക്കി നഞ്ചിയമ്മ

ഇനിയുള്ള നഞ്ചിയമ്മയുടെ യാത്രകൾക്ക് കൂട്ടായി പുതിയ കാർ. ഫേസ്ബുക്ക് പേജിലൂടെയാണ് നഞ്ചിയമ്മ പുത്തൻ കാർ സ്വന്തമാക്കിയ വിവരം ഏവരെയും അറിയിച്ചത്. കിയാ സോണറ്റ് ആണ് നഞ്ചിയമ്മയുടെ ഏറ്റവും പുതിയ കാർ. (Nanjiamma bought a new car for traveling)
ഇതിന് 7.79 – 14.89 ലക്ഷമാണ് ഇന്ത്യയിലെ വിപണിവില. ഒരു കോംപാക്ട് SUV എന്ന നിലയിലാണ് കിയ സോണറ്റ് വിപണിയിലെത്തിയത്. ഇതിന് 7.79 – 14.89 ലക്ഷമാണ് ഇന്ത്യയിലെ വിപണിവില. മൊത്തം 10 കളറുകളും 29 വേർഷനുകളും ഇതിനുണ്ട്.
സിനിമയെകുറിച്ചോ അഭിനയിക്കുന്നവരെ പറ്റിയോ യാതൊരു അറിവും ഇല്ലാത്ത നഞ്ചിയമ്മ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ അപ്രതീക്ഷിത വരവിലൂടെ മലയാളികളുടെ ഇഷ്ട ഗായികയാവുകയായിരുന്നു. ഇതിലെ ഗാനത്തിന് വാരിക്കൂട്ടിയ പുരസ്‌കാരങ്ങൾ നിരവധിയാണ്. ഇതിലെ ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ അംഗീകാരം നഞ്ചിയമ്മക്ക് നേടിക്കൊടുത്തു.
Read Also: സ്ട്രീറ്റ് ഫുഡിൽ ഏറ്റവും മോശം ഭക്ഷണം ഇവ; പട്ടികയിൽ ഇടംപിടിച്ച് ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവം
‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ ‘കലക്കാത്ത’ എന്ന ഗാനം നഞ്ചിയമ്മ തന്നെയാണ് എഴുതിയത് പാടിയതും. ഇരുള ഭാഷയിൽ എഴുതിയ ഗാനത്തിന് ജെയ്ക്സ് ബിജോയ് സംഗീതം നൽകി. ഇത് യൂട്യൂബിൽ ചുരുങ്ങിയ കാലം കൊണ്ട് 10 മില്യൺ വ്യൂസ് നേടുകയുണ്ടായി.പ്രശസ്തി തേടി വന്നെങ്കിലും, ഇന്നും സാധാരണക്കാരിയായി തന്നെയാണ് നഞ്ചിമ്മയുടെ ജീവിതം.
Story Highlights: Nanjiamma bought a new car for traveling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here