‘ചന്ദ്രനില്‍ ചായക്കടയിട്ട മലയാളി’; ആംസ്ട്രോങ്ങിന്റെ കാലത്തുള്ള ഒരു തമാശയാണ് ഉദ്ദേശിച്ചത്; പ്രകാശ് രാജ്

ചന്ദ്രയാൻ–3 യുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രകാശ് രാജ്. ചന്ദ്രനില്‍ ചായക്കടയിട്ട മലയാളി എന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പുതിയ ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കി. (Prakash Raj react to the trolls on Chandrayaan 3)
പ്രകാശ് രാജ് ട്വിറ്ററില്‍ പങ്കുവച്ച ചിത്രം കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പിന്നാലെയാണ് പുതിയ പോസ്റ്റ്.ലുങ്കിയും ഷര്‍ട്ടും ധരിച്ച് ചായ അടിക്കുന്ന ആദ്യ പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു പ്രതികരണം.
‘വെറുപ്പ് വെറുപ്പുമാത്രമേ കാണുകയുള്ളൂ. ആംസ്ട്രോങ്ങിന്റെ കാലത്തുള്ള ഒരു തമാശയാണ് ഉദ്ദേശിച്ചത്. ട്രോളുകാർ ഏത് ചായക്കാരനെയാണ് ചിത്രത്തില്‍ നിന്ന് ഉദ്ദേശിച്ചത്??…ഇതിലെ തമാശ മനസ്സിലായില്ലെങ്കില്‍ നിങ്ങള്‍ തന്നെയാണ് പരിഹസിക്കപ്പെടാന്‍ പോകുന്നത്. ഇനിയെങ്കിലും ചിന്തിക്കുക. ‘ എന്നാണ് പ്രകാശ് രാജ് കുറിച്ചത്. ജസ്റ്റ് ആസ്കിങ് എന്ന ഹാഷ്ടാഗോടെയായിരുന്നു പുതിയ കുറിപ്പ്.
Read Also: സ്ട്രീറ്റ് ഫുഡിൽ ഏറ്റവും മോശം ഭക്ഷണം ഇവ; പട്ടികയിൽ ഇടംപിടിച്ച് ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവം
കഴിഞ്ഞ ദിവസമാണ് ചന്ദ്രയാൻ 3 ദൗത്യത്തെ ബന്ധപ്പെടുത്തി ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രം പ്രകാശ് രാജ് പങ്കുവെച്ചത്. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് പ്രകാശ് രാജ് ചിത്രം പങ്കുവച്ചത്.
Story Highlights: Prakash Raj react to the trolls on Chandrayaan 3
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here